ഉയര്‍ന്ന സ്വര്‍ണവില ഇന്ന് പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. ഒക്ടോബര്‍ 11ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 91,120 രൂപയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയിടിഞ്ഞു എങ്കിലും, ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നു. 90,720 എന്ന പുതിയ റെക്കോര്‍ഡ് കുറിച്ചതും ഇതേദിവസം തന്നെ. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇപ്പോള്‍ നല്‍കേണ്ട തുക 11,390 രൂപയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണ വില പവന് 90,000 രൂപ കടന്ന്, ഒക്ടോബര്‍ 8 ന് 840 രൂപ ഉയര്‍ന്ന് 90,320 രൂപയിലെത്തി.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, കുറഞ്ഞ അടിസ്ഥാന പലിശനിരക്കുകള്‍ കാരണം യുഎസ് ഡോളറിന്റെയും ബോണ്ടുകളുടെയും മൂല്യം ദുര്‍ബലമാകല്‍ എന്നിവയുള്‍പ്പെടെ നിരവധി ആഗോള ഘടകങ്ങള്‍ സ്വര്‍ണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. |