പാതിരാത്രിയുടെ ട്രെയിലര്‍ ഇറങ്ങി: നവ്യയും സൗബിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും
Text By: UK Malayalam Pathram
'പാതിരാത്രി' എന്നു പറയുമ്പോള്‍ത്തന്നെ ആ രാത്രിയുടെ ദുരൂഹതകള്‍ പരിചിത ഭാവത്തില്‍ നമ്മുടെ മുന്നിലെത്തും. ഇവിടെ ഇതു സൂചിപ്പിച്ചത് 'പാതിരാത്രി' എന്ന ചിത്രം നല്‍കുന്ന സൂചനയില്‍ നിന്നുമാണ്. ചിത്രത്തിന്റെതായി പുറത്തുവിട്ട ഒഫീഷ്യല്‍ ട്രെയ്ലറിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഈ ദുരൂഹതകളിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. അതിലെ ചില ഡയലോഗുകള്‍ നല്‍കുന്ന സൂചന ശ്രദ്ധിച്ചാല്‍ മനസിലാകും:
'സാര്‍, 40 കിലോ ഏലം, 34 കിലോ കുരുമുളക്, എട്ട് റബര്‍ ഷീറ്റ്, പിന്നെ ഒരു ബ്ലൂട്ടൂത്ത് സ്പീക്കര്‍... ഈ ബ്‌ളൂടുത്ത് സ്പീക്കറിന്റെ കൂടെ ഒരു സ്‌കോച്ച് വിസ്‌ക്കിയുണ്ടായിരുന്നോ? ഉണ്ടായിരുന്നു സാറെ പക്ഷെ ബോട്ടിലു കാലിയായിരുന്നു'
മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി പുറത്തുവിട്ടതാണ് ഈ ട്രെയ്ലര്‍.
Watch Video: -
ചിത്രത്തിലുടനീളം സസ്‌പെന്‍സും, ദുരൂഹതയും കോര്‍ത്തിണക്കിയിട്ടുള്ള ട്രെയ്ലര്‍ കുറഞ്ഞ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അബ്ദുള്‍ നാസര്‍, ആഷിയാ നാസര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈറേഞ്ചിലെ ഒരു ഗ്രാമത്തില്‍ ഒരു രാത്രിയില്‍ നടക്കുന്നതാണ് ചിത്രത്തിന്റെ കഥ. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ കേസന്വേഷണത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
നവ്യാ നായരും, സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും, ആന്‍ അഗസ്റ്റിനും നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ശബരീഷ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.