Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=118.1893 INR  1 EURO=102.6378 INR
ukmalayalampathram.com
Sat 18th Oct 2025
 
 
സിനിമ
  Add your Comment comment
ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി എത്തുന്നു: ചിത്രം മധുവിധു
Text By: UK Malayalam Pathram

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി എത്തുന്നു. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് 'മധുവിധു'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രമാണു 'മധുവിധു'. ഷറഫുദീനാണു നായകന്‍. സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവര്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ചിത്രം 2025 ല്‍ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പര്‍ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുള്‍ വഹാബ് ആണ്. വലിയ രീതിയില്‍ പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിര്‍മാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഫാര്‍സ് ഫിലിംസ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍ , ശ്രീജയ , അമല്‍ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണല്‍ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, പിആര്‍ഒ- ശബരി.

 
Other News in this category

 
 




 
Close Window