Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
സിനിമ
  Add your Comment comment
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമാ ഷൂട്ടിങ്ങിന് എത്തി; എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ പോകുന്നു - മമ്മൂട്ടി
Text By: UK Malayalam Pathram
ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടി എത്തി. ഹൈദരാബാദിലെ ബസ് ഭവനിലാണ് ഷൂട്ടിംഗ് നടക്കുക. 7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'പേട്രിയറ്റ്' ലൊക്കേഷനിലാണ് മമ്മൂട്ടി. ഹൈദരാബാദിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തി.

നിലവില്‍ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തില്‍ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണന്‍ ലോക്കേഷനില്‍ എത്തിയിട്ടുണ്ട്. തെലങ്കാന സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട് ആസ്ഥാനമായ ബസ് ഭവനില്‍ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.

''ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാന്‍ പോകുന്നു. എന്റെ അഭാവത്തില്‍ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാന്‍ വാക്കുകള്‍ പോരാ. ദ് കാമറ ഈസ് കോളിങ്''- മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരിച്ചുവരവില്‍ വലിയ ആവേശത്തിലാണ് മമ്മൂക്കയെന്നും, അതാണ് മുഖത്ത് കണ്ടത് ആന്റോ ജോസഫ് പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window