Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
സിനിമ
  15-08-2025
ഉര്‍വശിയും ജോജുവും ഒന്നിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും അടുത്തിടെ തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്നിരുന്നു.

ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്.

പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍
Full Story
  13-08-2025
രജനീകാന്ത് അഭിനയം തുടങ്ങിയിട്ട് 50 വര്‍ഷം: ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും
രജനീകാന്തിനും വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകളുമായെത്തിയിരിക്കുകയാണ് താരങ്ങള്‍.
രജനിക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് ബഹുമതിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ പകരം വെയ്ക്കാനാകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ദളപതി' സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

'സിനിമയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രിയ രജനികാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. താങ്കളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് യഥാര്‍ഥത്തില്‍ ഒരു ബഹുമതിയായിരുന്നു. 'കൂലി' എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും
Full Story
  13-08-2025
സാന്ദ്ര തോമസ് സബ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളി; നിര്‍മാതാക്കളുടെ സംഘടനയിലേക്ക് മത്സരം മുറുകുന്നു
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ (കെഎഫ്പിഎ) തെരഞ്ഞെടുപ്പിനുള്ള തന്റെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചതിനെത്തുടര്‍ന്ന് സാന്ദ്ര തോമസ് (Sandra Thomas) എറണാകുളം സബ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളി. കെഎഫ്പിഎയുടെ ഭരണ പ്രക്രിയകളില്‍ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിര്‍ദേശപത്രിക നിരസിച്ചതില്‍ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീര്‍ഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹര്‍ജി ഫയല്‍ ചെയ്തത്.
ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിര്‍ദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന്
Full Story
  12-08-2025
'പര്‍ദ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി: സ്ത്രീസ്വാതന്ത്ര്യമാണു പ്രമേയം
'സിനിമാ ബണ്ടി', 'ശുഭം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കാണ്ട്രെഗുലയാണ് 'പര്‍ദ' സംവിധാനം ചെയ്യുന്നത്. അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍,സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. സമൂഹത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളും അവ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
Watch Video: -


മുഖം'പര്‍ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദര്‍ശന രാജേന്ദ്രന്റെയും സംഗീതയുടെയും കഥാപാത്രങ്ങള്‍, സുബ്ബുവിനെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറുന്നു എന്നും ഈ
Full Story
  12-08-2025
എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്സ് ഓഫ് ടു യൂ: സൗബിന്റെ അഭിനയത്തെ പുകഴ്ത്തി രജനികാന്ത്
സൗബിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രജനികാന്ത്. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്സ് ഓഫ് ടു യൂ.'- രജനികാന്ത് പറഞ്ഞു.
കൂലി സിനിമയില്‍ രജനികാന്തിനോടൊപ്പം സൗബിനും അഭിനയിച്ചിരുന്നു. സൗബിനെ കുറിച്ച് ആദ്യം ലോകേഷ് ആദ്യം പറഞ്ഞപ്പോള്‍ ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാല്‍, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറഞ്ഞത്. കൂലിയുടെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജനികാന്തിന്റെ വാക്കുകള്‍:
' ആ കഥാപാത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇതാര് ചെയ്യുമെന്ന് എന്റെ മനസ്സിലും ലോകേഷിന്റെ മനസ്സിലും ആശങ്കയുണ്ടായിരുന്നു. ഫഹദിന്റെ പേര് ആദ്യം
Full Story
  11-08-2025
കല്യാണിയും നസ്ലനും നായികാ-നായകന്മാര്‍: ഓണത്തിന് റിലീസാകുന്ന സിനിമയുടെ പേര് ലോക ചാപ്റ്റര്‍വണ്‍: ചന്ദ്ര
' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'' ഓണം റിലീസായി തീയറ്ററുകളില്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമാണ് ' ലോക ചാപ്റ്റര്‍ വണ്‍:ചന്ദ്ര''. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പര്‍ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെയാണ് ലോക പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.


ഈ സൂപ്പര്‍ ഹീറോ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ''ലോക'' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ''ചന്ദ്ര''. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ഈ
Full Story
  11-08-2025
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ - വലതു വശത്തെ കള്ളന്‍: ഷൂട്ടിങ് കഴിഞ്ഞു
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന'വലതു വശത്തെ കള്ളന്‍' ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ലെന,നിരഞ്ജന അനൂപ്,ഇര്‍ഷാദ്,ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജന്‍ രാഘവന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ബഡ് സ്റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍-കെറ്റിനാ ജീത്തു,മിഥുന്‍ ഏബ്രഹാം,സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍,സുനില്‍ രാമാടി,പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.ഡിനു തോമസ് ഈലന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-വിഷ്ണു ശ്യാം,എഡിറ്റിംഗ്-
Full Story
  06-08-2025
നടി ശേത്വാ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടിയും, സിനിമകളിലും പരസ്യങ്ങളിലും നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അശ്ലീല സൈറ്റുകളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്നും പരാതിയില്‍ പറയുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. നഗ്‌നമായി അഭിനയിച്ച രംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആര്‍.
താരസംഘടനയായ
Full Story
[9][10][11][12][13]
 
-->




 
Close Window