Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
സിനിമ
  05-08-2025
മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്
പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. 1963 ജൂലൈ 27-ന് തിരുവനന്തപുരത്ത് സംഗീതജ്ഞനായ കൃഷ്ണന്‍ നായരുടെയും സംഗീതാധ്യാപികയായ ശാന്താകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക്, സംഗീതം ജീവവായുവായിരുന്നു. അച്ഛനായിരുന്നു ചിത്രയുടെ ആദ്യ ഗുരു. ഡോക്ടര്‍ കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതവും അഭ്യസിച്ചു. എം.ജി. രാധാകൃഷ്ണനാണ് ആകാശവാണിയിലും പിന്നീട് സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. 1979-ല്‍ എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ''അട്ടഹാസം'' എന്ന ചിത്രത്തിലെ ''ചെല്ലം ചെല്ലം'' എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ ഔദ്യോഗിക ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത്. ആ പാട്ടിലൂടെ മലയാള സിനിമയില്‍ ഒരു പുതിയ ശബ്ദം
Full Story
  05-08-2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; 70-ാം വയസ്സില്‍ വിട പറഞ്ഞത് പ്രതിഭയുള്ള നടന്‍
വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഷാനവാസ്. തിങ്കളാഴ്ച രാത്രി 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്ക് സമീപമുള്ള ഫ്‌ലാറ്റിലായിരുന്നു താമസം.
മലയാളം, തമിഴ് ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. 'മണിത്താലി', 'ഗാനം', 'ഹിമം', 'ചൈനാ ടൗണ്‍', 'ചിത്രം', കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. 'ഇവന്‍ ഒരു സിംഹം' എന്ന സിനിമയില്‍ ആദ്യമായി പ്രേം നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ് സിനിമകളില്‍ പിതാവും മകനും ഒന്നിച്ചു. 'ജനഗണമന'യാണ് അവസാന ചിത്രം.
ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്ഫോര്‍ട്ട് സ്‌കൂള്‍,
Full Story
  20-07-2025
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി
പുസ്തകങ്ങളിലൂടെ പറഞ്ഞുകേട്ട കഥകളിലൂടെ മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും.
യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്.പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം' പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
Watch Video: -


ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെയാണ്
Full Story
  19-07-2025
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍ റിലീസായി
തുടക്കത്തില്‍ ഫഹദ് ഫാസില്‍ റഫറന്‍സുമായി എത്തുന്ന ടീസറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു എന്റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു.
Watch Video: -


വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാട്
Full Story
  18-07-2025
സുമതി വളവ്: ഈ സിനിമയിലെ ആഘോഷ ഗാനം റിലീസായി
കല്ലേലി കാവിലെ ഉത്സവത്തിന് കൊടിയേറ്റത്തോടെയുള്ള ആഘോഷ ഗാനത്തിന്റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് മധു ബാലകൃഷ്ണന്‍, ദീപക് ബ്ലൂ, നിഖില്‍ മേനോന്‍, ഭദ്രാ റെജിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. പുഷ്പ, തൂഫാന്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളുടെ ആലാപനത്തിലൂടെ തെന്നിന്ത്യന്‍ സെന്‍സേഷണല്‍ സിംഗര്‍ ദീപക് ബ്ലൂവും മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ആലാപനത്തിലൂടെ മലയാളത്തിന്റെ അനുഗ്രഹീത ഗായകന്‍ മധു ബാലകൃഷ്ണനും ഈ ആഘോഷ ഗാനത്തില്‍ ഒരുമിക്കുന്നു.
Watch Video: -


മലയാളത്തനിമ ചോര്‍ന്നു പോകാതെ മറ്റു ഭാഷകളുടെ ഗാനങ്ങളോടൊപ്പം
Full Story
  14-07-2025
സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം: ഈ രംഗത്തിന്റെ വീഡിയോ കണ്ട് കേസെടുത്തു
പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടിലുള്ള 'വേട്ടുവം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാസ്റ്ററായ എസ് എം രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുവെച്ചായിരുന്നു ചിത്രീകരണം.
Watch Video: -


അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തില്‍ വന്ന എസ്യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവില്‍ ഒരുതവണ മലക്കംമറിഞ്ഞ് കുത്തി വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍
Full Story
  13-07-2025
ജാനകി. വി എന്നു പേരുമാറ്റി: ജൂലൈ 17ന് ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലെത്തും; റിലീസാകുന്നത് നാലു ഭാഷകളില്‍
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ രചിച്ചു സംവിധാനം ചെയ്ത ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എന്ന ചിത്രം ജൂലൈ17 നു ആഗോള റിലീസ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം, കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മിക്കുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് ''ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള'' എത്തുന്നത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം സുരേഷ് ഗോപിയുടെ
Full Story
  11-07-2025
പുതിയ സൂപ്പര്‍മാന്‍ റിലീസായി: 225 മില്ല്യണ്‍ ഡോളര്‍ മുടക്കി തയാറാക്കിയ ചിത്രത്തില്‍ നായകന്‍ ഡേവിഡ് കോറെന്‍സ്വെറ്റ്
ജയിംസ് ഗണ്ണിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സൂപ്പര്‍മാന്‍ തിയറ്ററുകളിലെത്തി. സാക്ക് നൈഡറിന്റെ സംവിധാനത്തില്‍ വളരെ ഡാര്‍ക്ക് ആയ സ്വഭാവത്തിലെത്തിയ ഹെന്റി കാവില്‍ ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി പഴയ സൂപ്പര്‍മാന്‍ ആനിമേറ്റഡ് സീരീസും ഒട്ടനവധി ജനപ്രിയ കോമിക്ക് ബുക്കുകളുമായി ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തില്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഡേവിഡ് കോറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ വേഷത്തിലെത്തുന്നത്. സൂപ്പര്‍മാന്റെ വേഷം കൈകാര്യം ചെയ്യുന്ന പത്താമത്തെ നടനാണ് ഡേവിഡ് കോറന്‍സ്വെറ്റ്. ഇതിനുമുന്‍പ് സൂപ്പര്‍മാനായി സ്‌ക്രീനിലെത്തിയത് ഹെന്റി കാവില്‍ ആയിരുന്നു.

225 മില്ല്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രത്തില്‍ ഡേവിഡ്
Full Story
[10][11][12][13][14]
 
-->




 
Close Window