Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
പേട്രിയറ്റ് റിലീസ് തീയതി ഏപ്രില്‍ 23: മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മാസ് ആക്ഷന്‍
Text By: UK Malayalam Pathram
'പേട്രിയറ്റ്'' ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ മാസ് ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആണ് ഇപ്പൊള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2026 ഏപ്രില്‍ 23 നു ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
 
Other News in this category

 
 




 
Close Window