Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
സിനിമ
  Add your Comment comment
സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്
Text By: UK Malayalam Pathram
വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ് ആലപിച്ച'വേനല്‍ മായവേ വാനിലായ് പൂമുകില്‍' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
Watch Video;


പുസ്തകങ്ങളിലൂടെയും ,കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ?പ്രണയവും പ്രതികാരവും ഇഴചേര്‍ത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് 'ഒടിയങ്കം'പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' ഉടന്‍ തീയറ്ററുകളിലെത്തും.

ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍,ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാര്‍ കെ പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍. സംഗീതം-റിജോഷ്.
 
Other News in this category

 
 




 
Close Window