|
ഡൈ ഹാര്‍ഡ്, ദി സിക്‌സ്ത് സെന്‍സ്, പള്‍പ്പ് ഫിക്ഷന്‍, അണ്‍ബ്രെക്കബിള്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേക്ഷകരുടെ പ്രിയം സമ്പാദിച്ച ഹോളിവുഡ് ആക്ഷന്‍ ഹീറോ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷിയും ഓര്‍മ്മശക്തിയും നഷ്ട്ടപ്പെട്ട എന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ നാളായി ഡിമെന്‍ഷ്യ ബാധിതനായിരുന്ന ബ്രൂസ് വില്ലിസിനെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ വീട്ടില്‍ നിന്നും സ്‌പെഷ്യല്‍ കെയര്‍ ഹോമിലേക്ക് മാറ്റി.
നടന്റെ നില മെച്ചപ്പെടും വരെ അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റേണ്ടി വന്നു എന്ന് ബ്രൂസ് വില്ലിസിന്റെ ഭാര്യയും നടിയുമായ എമ്മ ഹെമിങാണ് വെളിപ്പെടുത്തിയത്. 2023 ഫെബ്രുവരിയിലാണ് 70 കാരനായ താരത്തിന് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് പതിയെ പെരുമാറ്റ വൈകല്യത്തിലേയ്ക്കും, സംസാര ശേഷി നഷ്ട്ടപ്പെടുന്നതിലേയ്ക്കും നയിക്കും. നിലവില്‍ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. |