Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
പ്രേക്ഷകരെ കയ്യിലെടുത്ത ജയസൂര്യയുടെ സിനിമ ആട് : കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു
Text By: UK Malayalam Pathram
മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ നിര്‍മ്മിക്കുന്നു. വലിയ മുതല്‍മുടക്കില്‍, 50 കോടിയോളം രൂപ മുടക്കുമുതലില്‍ നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്.
വലിയ കൗതുകങ്ങളാണ് ചിത്രത്തിന്റെ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നണിയറപ്രവര്‍ത്തകര്‍. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തിനുണ്ട്. പലപല ഷെഡ്യൂകളിലായി 160 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. 2026 മാര്‍ച്ച് 19ന് റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ആട് 3യുടെ ആദ്യ പ്രഖ്യാപനം എത്തി.
പാലക്കാട്ട് ചിത്രീകരണം നടന്നുവരുന്ന ചിത്രത്തില്‍ ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി, ഭഗത് മാനുവല്‍, ഡോ. റോണി രാജ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, സുധിക്കോപ്പ, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍, ഉണ്ണി രാജന്‍ പി. ദേവ്, ശ്രിന്ദ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍, എന്നിവരാണ് പ്രധാന താരങ്ങള്‍.
 
Other News in this category

 
 




 
Close Window