Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
സൗബിന്‍ ഷാഹിറിന്റെ വിദേശത്തു പോകാനുള്ള അനുമതി അപേക്ഷ കോടതി തള്ളി
Text By: UK Malayalam Pathram
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സൗബിന്‍ വിചാരണ കോടതിയെ സമീപിച്ചത്. പരാതിക്കാരനും പ്രോസിക്യൂഷനും ആവശ്യത്തെ എതിര്‍ത്തിരുന്നു.

കേസിലെ പ്രധാന സാക്ഷികള്‍ വിദേശത്തുണ്ടെന്നും ഇവരെ സൗബിന്‍ സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹാജരായി. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ലാഭവീതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
നടത്തിയിരുന്ന പരാതിയിലാണ് മരട് പൊലീസ് സൗബിനെ പ്രതി ചേര്‍ത്ത് കേസെടുത്തത്.
 
Other News in this category

 
 




 
Close Window