Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ലോകമെങ്ങും പ്രശസ്തനായ കെ.ജി. മാര്‍ക്കോസ് പാടിയ ഗാനം പുതിയ മലയാളം സിനിമയില്‍
Text By: Team ukmalayalampathram
15 വര്‍ഷങ്ങള്‍ക്ക് ശേഷം ഗായകന്‍ കെ.ജി. മാര്‍ക്കോസ് (KG Markose) വീണ്ടും മലയാളത്തില്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'പ്രേമലു' (Premalu) എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ.ജി. മാര്‍ക്കോസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയ്ലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.
 
Other News in this category

 
 




 
Close Window