|
തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.
ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹന്‍ലാല്‍ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. |