Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍: പ്രേമലു എന്ന സിനിമയിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി
Text By: Team ukmalayalampathram
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'മിനി മഹാറാണി' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയുമാണ്. കപില്‍ കപിലന്‍, വാഗു മസാന്‍, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയ്ലറും ഗാനങ്ങളും മറ്റും നല്‍കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9-ന് ചിത്രം ഭാവന റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വി.എഫ്.എക്‌സ്.: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി.ഐ.: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

 
Other News in this category

 
 




 
Close Window