Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
സിനിമ
  Add your Comment comment
ഫഹദ് നായകനാകുന്ന പുതിയ സിനിമ 'കരാട്ടെ ചന്ദ്രന്‍'
Text By: Team ukmalayalampathram
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. 'കരാട്ടെ ചന്ദ്രന്‍' എന്ന ചിത്രം റോയ് ആണ് സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിരുന്നു റോയ്. എസ് ഹരീഷ്, വിനോയ് തോമസ് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ?ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച 'പ്രേമലു' വിജയകരമായി പ്രദര്‍ശനം തുടരുന്ന വേളയിലാണ് പുതിയ ചിത്രം നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദീലീഷ് പോത്തനും ഫഹദ് ഫാസിലും സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
'കരാട്ടെ ചന്ദ്രന്‍' എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഫ?ഹദ് കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും ദിലീഷ് പോത്തന്‍ കുറിച്ചു. പിആര്‍ഒ: ആതിര ദില്‍ജിത്ത്
 
Other News in this category

 
 




 
Close Window