Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ബ്രിട്ടീഷ് ഭരണം അവസാനിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയുടെ സമ്പത്ത് കൊണ്ടു പോകുന്നത് ബ്രിട്ടീഷുകാര്‍: ഷോപ്പിങ് വെബ്‌സൈറ്റുകള്‍ ചൂണ്ടിക്കാട്ടി ഷൈന്‍ ടോം
Text By: Team ukmalayalampathram
സിനിമാ വ്യവസായത്തിലൂടെ നമ്മുടെ രാജ്യത്തിന് ലഭിക്കേണ്ട നികുതി വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നുവെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ബിസിനസ് കേരള അച്ചീവ്‌മെന്റ് അവാര്‍ഡ് വേദിയിലായിരുന്നു നടന്റെ പ്രതികരണം. മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഷൈന്‍ ടോം ചാക്കോയ്ക്ക് ഒപ്പം വേദിയിലുണ്ടായിരുന്നു.
'ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മള്‍ 1947ല്‍ പുറത്താക്കിയെങ്കിലും അവരിപ്പോള്‍ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളായും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായും അവര്‍ അവരുടെ വീട്ടിലിരുന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടില്‍ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാര്‍ ആരായി, നെറ്റ്ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും ഒക്കെയാണ്.
ഇത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. റിലീസ് ചെയ്ത് 20 ദിവസമാകുമ്പോഴേക്ക് സിനിമ ഒടിടിക്ക് കൊടുക്കുമ്പോള്‍ കാലക്രമേണ തിയേറ്റര്‍ വ്യവസായം ഇല്ലാതെയാകും. തിയേറ്ററുകളിലേക്ക് ആളുകള്‍ വരാതെയാകും. സിനിമ തന്നെ പ്രചോദിപ്പിച്ചത് തിയേറ്ററില്‍ കണ്ടതുകൊണ്ടാണ്, ആ വ്യവസായം നമ്മള്‍ കൈവിട്ട് കളയരുത്, കാരണം കൊറോണ കാലത്ത് ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളും നിലച്ചപ്പോഴും മലയാളത്തില്‍ നിന്ന് തുടര്‍ച്ചയായി റിലീസുകള്‍ ഉണ്ടായി. കേരളത്തില്‍ ടൂറിസം വികസിക്കണമെങ്കില്‍ ഇവിടേക്ക് കൂടുതല്‍ ഫ്‌ലൈറ്റ് സര്‍വീസുകള്‍ ലഭ്യമാക്കണമെന്നും ഷൈന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window