Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് ഇനി രണ്ടു ദിവസം: എംഡിയായി ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസനിനെ നിയമിച്ചു
Text By: Team ukmalayalampathram
സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കി. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കാണ് വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ ചുമതല. സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യര്‍ക്കാണ്.

കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ,കൊല്ലം ജില്ലാ കളക്ടര്‍മാക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി.സാമുവലാണ് പുതിയ ആലപ്പുഴ കളക്ടര്‍. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും.
മലപ്പുറം കളക്ടര്‍ വി.ആര്‍.പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി.ആര്‍.വിനോദാണ് പുതിയ മലപ്പുറം കളക്ടര്‍. കൊല്ലം കളക്ടറായിരുന്ന അഫ്സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് പുതിയ കൊല്ലം കളക്ടറാകും. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുണ്‍ കെ.വിജയനെ കണ്ണൂര്‍ കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചു.
 
Other News in this category

 
 




 
Close Window