Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു: 30,000 രൂപ വരെ വില വര്‍ധിക്കും
Text by News TEAM UKMALAYALAM PATHRAM
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു. ജനുവരി മുതല്‍ വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.


'അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജനുവരി 23 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം'- ഹോണ്ട കാര്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ഭേല്‍ പിടിഐ പറഞ്ഞു.

അടുത്ത മാസം മുതല്‍ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാര്‍ ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെന്‍സ്, ഔഡി, കിയ, എംജി മോട്ടോര്‍ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്.
 
Other News in this category

 
 




 
Close Window