Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
2022ല്‍ ഇന്ത്യയില്‍ ജനപ്രിയമായത് ടാറ്റയുടെ കാറുകള്‍: ഏറ്റവുമധികം കാറുകളുടെ വില്‍പനയില്‍ ടാറ്റയ്ക്ക് രണ്ടാം സ്ഥാനം
Text by TEAM UKMALAYALAM PATHRAM
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ് 2022 ഡിസംബറില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി. 2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.

വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ടാറ്റയുടെ വാര്‍ഷിക കാര്‍ വില്‍പന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.

അതേസമയം, ഇന്ത്യന്‍ വാഹന വ്യവസായത്തിലെ വില്‍പ്പന ചാര്‍ട്ടില്‍ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡിസംബറിലെ വില്‍പനയില്‍ മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറില്‍ മാരുതി 1,26,031 യൂണിറ്റുകള്‍ വിറ്റിരുന്നു. ഡിസംബറിലെ വില്‍പനയില്‍ ടയോട്ട കിര്‍ലോസ്‌ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറില്‍ ടയോട്ട വിറ്റഴിച്ചത്.
 
Other News in this category

 
 




 
Close Window