|
യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് (exchange rate ) ജൂലൈ 19 ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഡോളറിന് 80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 15 വര്‍ഷം മുമ്പ്, രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 40 രൂപ ആയിരുന്നു. അതുകൊണ്ടു തന്നെ പലരും വിദേശ പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി ചേക്കാറാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു.
രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 80 രൂപ കടന്നത് പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെയാണ്. കാരണം മറ്റു പല രാജ്യങ്ങളിലേതു പോലെ ഇന്ത്യന്‍ കറന്‍സിയും ആഗോളവും ആഭ്യന്തരവുമായ ചില കാരണങ്ങളാല്‍ കുറച്ചുകാലമായി സമ്മര്‍ദത്തിലാണ്. കുറച്ചു കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദ?ഗ്ധര്‍ കരുതുന്നത്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
മറ്റ് കറന്‍സികള്‍ക്കെതിരെ ഇപ്പോഴും മികച്ച നിലവാരത്തിലാണ് രൂപ. ജൂലായ് 16-ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ 104.18 ആയിരുന്നു രൂപയുടെ റിയല്‍ എഫക്ടീവ് എക്‌സ്‌ചേഞ്ച് റേറ്റ് (real effective exchange rate).
ജൂലായ് മാസം ഇതുവരെയുള്ള കണക്കനുസരിച്ച്, രൂപയുടെ മൂല്യത്തില്‍ 1.2 ശതമാനത്തോളമാണ് ഇടിവു വന്നത്. രൂപയുടെ റിയല്‍ എഫക്ടീവ് എക്‌സ്‌ചേഞ്ച് റേറ്റ് ഈ മാസം 100-ന് അടുത്ത് എത്തിയേക്കാം. രൂപ-ഡോളര്‍ വിനിമയ നിരക്കിലെ ഇടിവ് പ്രതിരോധിക്കാന്‍ ആര്‍ബിഐ ശ്രമിച്ചു വരികയാണെങ്കിലും രൂപയുടെ മൂല്യം ഇനിയും താഴ്‌ന്നേക്കാം. |