Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
യുപിഐ പണമിടപാടിന് സര്‍വീസ് ചാര്‍ജ് വരും? പപ അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ
reporter
ഭാവിയില്‍ യുപിഐ പണമിടപാടുകള്‍ക്കും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. പുതിയ കരട് നിര്‍ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ.
യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളില്‍ മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്ന ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 3ന് മുന്‍പായി ഇതില്‍ പ്രതികരണം അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

'ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ പോലെ തന്നെയാണ് യുപിഐയുടേയും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സര്‍വീസ് ചാര്‍ജ് ഈടാക്കാം'- ആര്‍ബിഐ ഡിസ്‌കഷന്‍ പേപ്പറില്‍ പറയുന്നു.
800 രൂപ യുപിഐ വഴി അയക്കുമ്പോള്‍ 2 രൂപയുടെ ചെലവ് വരുന്നുണ്ടെന്നാണ് ആര്‍ബിഐ നിരത്തുന്ന കണക്ക്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ട്രാന്‍സാക്ഷന്‍ മെതേഡ് യുപിഐ ആണ്. പ്രതിമാസം ആകെമൊത്തം 10 ട്രില്യണ്‍ മൂല്യം വരുന്ന 6 ബില്യണ്‍ ട്രാന്‍സാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്.
 
Other News in this category

 
 




 
Close Window