Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തില്‍ ജിയോ ഉടന്‍ 5ജി ആകും: 2 ലക്ഷം കോടിയാണ് മുടക്കുന്നതെന്ന് മുകേഷ് അംബാനി
reporter
റിലയന്‍സ് ജിയോ 5ജി സേവനം ദീപാവലി മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. ''ഇന്ന്, ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍, പ്രത്യേകിച്ച് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങള്‍,'' മുകേഷ് അംബാനി പറഞ്ഞു.


സമാനതകളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങളും സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് 100 ദശലക്ഷത്തിലധികം വീടുകളെ ജിയോ 5G ബന്ധിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. ''ഞങ്ങള്‍ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും വലിയ ഉയരങ്ങളിലെത്തിക്കും, ക്ലൗഡില്‍ നിന്ന് വിതരണം ചെയ്യുന്ന അത്യാധുനിക, പ്ലഗ് ആന്‍ഡ് പ്ലേ സൊല്യൂഷനുകള്‍ ഉപയോഗിച്ച് അവരെ ശാക്തീകരിക്കും.''-മുകേഷ് അംബാനി പറഞ്ഞു.

ജിയോ 5G ഉപയോഗിച്ച്, റിലയന്‍സ് എല്ലാവരേയും എല്ലായിടത്തും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഡാറ്റയുമായി ബന്ധിപ്പിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയില്‍ ഡിജിറ്റല്‍ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം ഇത് മുന്നോട്ടുവെക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

'JIO 5G എല്ലാ വശങ്ങളിലും യഥാര്‍ത്ഥ 5G ആയിരിക്കും. JIO 5G സ്റ്റാന്‍ഡ്-എലോണ്‍ 5G സാങ്കേതികവിദ്യ, കരിയര്‍ അഗ്രഗേഷന്‍, സ്‌പെക്ട്രത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ മിശ്രിതം എന്നിവ സ്വീകരിക്കും. 5G എന്നത് കുറച്ച് പേര്‍ക്ക് മാത്രമായി തുടരാനാവില്ല, ഞങ്ങള്‍ പാന്‍ ഇന്ത്യ പ്ലാന്‍ ആണ് അവതരിപ്പിക്കുന്നത്. ദീപാവലിയോടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലേക്കു ഞങ്ങള്‍ 5G അവതരിപ്പിക്കും'- മുകേഷ് അംബാനി പറഞ്ഞു.
 
Other News in this category

 
 




 
Close Window