|
|
|
|
|
| സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന വാര്‍ത്ത; അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം: രമേശ് ചെന്നിത്തല |
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്നതിന് നിലവില്‍ സ്ഥിരീകരണമില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ടത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കേസാണെന്ന് ചെന്നിത്തല പറഞ്ഞു. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനാണ് കേരള പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നിരവധി |
|
Full Story
|
|
|
|
|
|
|
| ശബരിമലയില്‍ 70 വര്‍ഷത്തെ തിരുവോണ സദ്യ മുടങ്ങി; സദ്യ ലഭിച്ചത് സ്പെഷല്‍ ഡ്യൂട്ടി ജീവനക്കാര്‍ക്കും പൊലീസിനും മാത്രം |
ശബരിമല: അയ്യപ്പ സന്നിധിയില്‍ പതിറ്റാണ്ടുകളായി നടന്നുവന്ന തിരുവോണ സദ്യ ഇത്തവണ ഭക്തര്‍ക്കായി ഒരുക്കാനായില്ല. അന്നദാന മണ്ഡപത്തില്‍ സ്പെഷല്‍ ഡ്യൂട്ടി ജീവനക്കാരും പൊലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാത്രമാണ് സദ്യ വിളമ്പിയത്. ഭക്തര്‍ക്കായി ഒരുക്കിയ ഭാഗത്ത് പുലാവാണ് വിതരണം ചെയ്തത്. ഭക്തര്‍ക്കായി തിരുവോണ സദ്യ നേരിട്ട് നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയില്ലെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഇതാണ് ഏകദേശം 70 വര്‍ഷമായി സന്നിധാനത്ത് തുടര്‍ന്നുവന്ന തിരുവോണ സദ്യ മുടങ്ങാന്‍ കാരണമായതെന്നാണ് വിവരം. ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണം |
|
Full Story
|
|
|
|
|
|
|
| തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ എലിയുടെ കടിയേറ്റു; യുവാവിന് 18,000 രൂപ നല്‍കാന്‍ ഉത്തരവ് |
കാസര്‍കോട്: സിനിമ കാണുന്നതിനിടെ തിയേറ്ററിനുള്ളില്‍ വച്ച് എലിയുടെ കടിയേറ്റ യുവാവിന് 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ വ്യവഹാരച്ചെലവും നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. തിയേറ്റര്‍ മാനേജ്‌മെന്റിനെതിരായ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍, അംഗം കെ.ജി. ബീന എന്നിവര്‍ ഉത്തരവിട്ടത്. തിയേറ്ററിനുള്ളില്‍ ഉപഭോക്താവിന് എലിയുടെ കടിയേറ്റത് ഗൗരവമേറിയ സംഭവമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കേണ്ടത് തിയേറ്റര്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ ഗുരുതരമായ സേവനവീഴ്ച ഉണ്ടായിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. സുഹൃത്തിനൊപ്പം കാസര്‍കോട്ടെ തിയേറ്ററില്‍ രാത്രി 7.30നുള്ള |
|
Full Story
|
|
|
|
|
|
|
| അറസ്റ്റ് രേഖപ്പെടുത്താതെ ചില സാഹചര്യങ്ങളില്‍ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി |
കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ലഹരിപദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വ്യവസ്ഥകള്‍ പ്രകാരം ഇത്തരം തടങ്കല്‍ നിയമപരമാകാമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ബിഎന്‍എസ് വകുപ്പ് 179(1) പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കി അന്വേഷണത്തിനായി ഒരാളെ വിളിച്ചുവരുത്തുന്നതും നിയമവിരുദ്ധ കസ്റ്റഡിയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തിന്റെ പേരിലുള്ള തടങ്കലും ഔദ്യോഗിക അറസ്റ്റും തമ്മില്‍ വ്യക്തമായ |
|
Full Story
|
|
|
|
|
|
|
| സതീശന്‍ സര്‍ക്കാരിന്റെ ആദ്യ 100 ദിവസം പരാജയം; കടുത്ത വിമര്‍ശനവുമായി ബി.ബി. ഗോപകുമാര്‍ |
തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍. വമ്പന്‍ പ്രഖ്യാപനങ്ങളും വാചകക്കസര്‍ത്തുകളും മാത്രമാണ് സര്‍ക്കാരിന്റെ ആദ്യ നൂറുദിവസത്തെ ഭരണത്തില്‍ കണ്ടതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്‍ 'വിസ്മയം' സംഭവിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും അത്തരമൊരു മാറ്റം ഉണ്ടായിട്ടില്ലെന്ന് ഗോപകുമാര്‍ മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. ആദ്യ നൂറുദിവസത്തിനിടെ സര്‍ക്കാര്‍ 10,000 കോടി രൂപ കടമെടുത്തെന്നും |
|
Full Story
|
|
|
|
|
|
|
| ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ വില്‍പ്പന; ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് ഫുഡ് ലൈസന്‍സുകള്‍ റദ്ദാക്കി |
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വില്‍പ്പനയ്ക്കും വിതരണത്തിനും എത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആമസോണ്‍, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസന്‍സുകള്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കിയ നോട്ടീസിന് പിന്നാലെയും ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഉമ്മത്തിന്റെ കായും വിത്തുകളും സംബന്ധിച്ച എല്ലാ പരസ്യങ്ങളും പ്രമോഷനുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് |
|
Full Story
|
|
|
|
|
|
|
| 25 വര്‍ഷം സ്വന്തം വീട്ടംഗമായി കരുതി; വൈദികന്റെ വീട്ടില്‍ പായമ്മയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി |
കൊച്ചി: കാല്‍നൂറ്റാണ്ടോളം സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ ചേര്‍ത്തുനിര്‍ത്തിയ പായമ്മയ്ക്ക് വൈദികന്റെ വീട്ടില്‍ ഹൈന്ദവ ആചാരപ്രകാരം യാത്രാമൊഴി. ചോറ്റാനിക്കര അമ്പാടിമല ഓണശ്ശേരില്‍ ഫാ. ഒ.ജെ. ജേക്കബിന്റെ വീട്ടില്‍ 25 വര്‍ഷമായി സഹായിയായി കഴിയുകയായിരുന്ന പാര്‍വതി എന്ന പായമ്മയാണ് 88-ാം വയസില്‍ അന്തരിച്ചത്. സ്വന്തം മതവിശ്വാസവും ആചാരങ്ങളും മാനിച്ചാണ് വൈദികനും കുടുംബവും പാര്‍വതിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. കോളജ് പ്രൊഫസര്‍ കൂടിയായിരുന്ന ഫാ. ജേക്കബിന്റെ ഭാര്യയുടെ മരണശേഷം മകള്‍ മെറിനെ പരിചരിക്കാനായാണ് പാര്‍വതി വീട്ടിലെത്തിയത്. അടുത്ത ബന്ധുക്കള്‍ അധികമില്ലാതിരുന്ന പാര്‍വതിയെ വര്‍ഷങ്ങള്‍ക്കിടെ വീട്ടുജോലിക്കാരിയെന്നതിലുപരി കുടുംബത്തിലെ |
|
Full Story
|
|
|
|
|
|
|
| ന്യൂനമര്‍ദ്ദം ശക്തം; കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, ആറിടത്ത് ഓറഞ്ച് അലര്‍ട്ട് |
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്രവും ശക്തവുമായ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ആറു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശേഷിക്കുന്ന ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
|
|
Full Story
|
|
|
|
| |