|
|
|
|
|
| കേന്ദ്രമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ |
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ക്കായി മുന്‍കൂട്ടി നിശ്ചയിച്ച കോണ്‍ഫറന്‍സില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനും വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പുമായി |
|
Full Story
|
|
|
|
|
|
|
| സിഇടിയെ കെടിയുവിന്റെ ഘടക കോളജാക്കല്‍: എല്ലാവരുമായും ചര്‍ച്ച നടത്തിയശേഷം തീരുമാനമെന്ന് മന്ത്രി |
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനെ (സിഇടി) ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഘടക കോളജാക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയശേഷമേ തീരുമാനമെടുക്കൂവെന്നും അഭിപ്രായങ്ങളെല്ലാം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ അഫിലിയേറ്റഡ് കോളജ് പദവിയില്‍നിന്ന് സിഇടിയെ സര്‍വകലാശാലയുടെ ഘടക കോളജാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
സിഇടിയെ ഘടക |
|
Full Story
|
|
|
|
|
|
|
| തദ്ദേശവകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് മന്ത്രിയുടെ നിര്‍ദേശം; ഔദ്യോഗിക കുറിപ്പ് ചോര്‍ന്നു |
തിരുവനന്തപുരം: തദ്ദേശവകുപ്പില്‍ പൊതുസ്ഥലംമാറ്റം നടത്താന്‍ മന്ത്രി കെ.എം. ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ ഔദ്യോഗിക കുറിപ്പ് ചോര്‍ന്നു. ഭരണസൗകര്യവും പൊതുതാല്‍പ്പര്യവും പരിഗണിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ എട്ടിന് മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് കുറിപ്പ് ചോര്‍ന്നതെന്നാണ് വിവരം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടവും സെന്‍സസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു. ഉചിതമായ |
|
Full Story
|
|
|
|
|
|
|
| 'വ്യാജവാര്‍ത്തകളിലൂടെ വ്യക്തിഹത്യ നടത്തുന്നു'; മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി പി.കെ. ശ്രീമതി |
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ. ശ്രീമതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി. ഒരു മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. വളരെയധികം മനഃപ്രയാസത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളിലും കണ്ണൂരിലെ 'സുദിനം' |
|
Full Story
|
|
|
|
|
|
|
| ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ഭാവന; പൊലീസ് നടപടിക്കെതിരെ വിമര്‍ശനം |
ഡല്‍ഹി: നീറ്റ്‌യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ഭാവന. ''ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?'' എന്ന് ചോദിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പ്രതികരിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ വിഡിയോയും ഭാവന പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി ഹൃദയഭേദകമാണെന്ന് ഭാവന കുറിച്ചു. ''ഡല്‍ഹി പൊലീസിന്റെ ക്രൂരത. അവര്‍ വിദ്യാര്‍ഥികളാണ്, രാജ്യദ്രോഹികളല്ല. ഈ സര്‍ക്കാരിനെക്കുറിച്ച് ലജ്ജ തോന്നുന്നു,'' എന്നായിരുന്നു ഭാവനയുടെ പ്രതികരണം.
വിദ്യാര്‍ഥി സമരത്തെ |
|
Full Story
|
|
|
|
|
|
|
| കണ്ണൂര്‍ വിമാനത്താവളത്തില്‍ അപമാനകരമായ ദേഹപരിശോധന; പരാതിയുമായി പ്രവാസി മലയാളി |
അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ മാനസിക പീഡനത്തിനും അപമാനകരമായ ദേഹപരിശോധനയ്ക്കും ഇരയായെന്ന പരാതിയുമായി പ്രവാസി മലയാളി. കാസര്‍കോട് എരിയാല്‍ സ്വദേശി ഹുസൈനാര്‍ മഹ്ഷാദാണ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. ഈ മാസം 19-നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഫുജൈറയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മഹ്ഷാദിനോട്, സമീപത്തുള്ള മംഗളൂരു വിമാനത്താവളം ഒഴിവാക്കി കണ്ണൂരില്‍ ഇറങ്ങിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചായിരുന്നു പരിശോധന ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവയ്ക്കുകയും ലഗേജ് പൂര്‍ണമായും |
|
Full Story
|
|
|
|
|
|
|
| ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ അന്വേഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി |
കൊച്ചി: അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും ഡ്രൈവര്‍മാരെയും കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കണം സ്‌ക്വാഡിന്റെ പ്രവര്‍ത്തനമെന്ന് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടു. റോഡപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ടപരിഹാരവും നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. ഹിറ്റ് ആന്‍ഡ് റണ്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജില്ലാതല സ്‌ക്വാഡുകള്‍ പരസ്പരം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണം. ഇത്തരം സംഭവങ്ങള്‍ ഉടന്‍ |
|
Full Story
|
|
|
|
|
|
|
| താമരശേരിയില്‍ മുഖംമറച്ച് നഗ്‌നനായെത്തി വീടുകളില്‍ ഒളിഞ്ഞുനോട്ടം; യുവാവിനായി അന്വേഷണം |
കോഴിക്കോട്: താമരശേരിയില്‍ മുഖംമറച്ച് നഗ്‌നനായെത്തിയ അജ്ഞാത യുവാവ് വീടുകളില്‍ ഒളിഞ്ഞുനോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമരശേരി പൊലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം. വീടിന്റെ പരിസരത്തെത്തിയ യുവാവ് ജനല്‍വഴി അകത്തേക്ക് ഒളിഞ്ഞുനോക്കുകയായിരുന്നു. വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ മുന്‍വശത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവാവ് നഗ്‌നനായി വീട്ടിലേക്കെത്തുന്നതും ജനല്‍വഴി അകത്തേക്ക് നോക്കുന്നതും വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മാസങ്ങള്‍ക്കുമുമ്പും സമീപപ്രദേശങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് |
|
Full Story
|
|
|
|
| |