|
|
|
|
|
| കരൂര്‍ ദുരന്തം: 31 ആശ്രിതര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി |
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക ആശ്രിത നിയമനങ്ങള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മരിച്ചവരുടെ ബന്ധുക്കളായ 31 പേര്‍ക്ക് നല്‍കിയ നിയമനമാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്. ജൂലൈ 10ന് കരൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ് ആണ് 31 കുടുംബാംഗങ്ങള്‍ക്ക് ആശ്രിത നിയമനം നല്‍കിയത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിയമനങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യ വ്യക്തികളും പൊതുതാല്‍പര്യ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജികളില്‍ സര്‍ക്കാരിന്റെ വാദംകൂടി |
|
Full Story
|
|
|
|
|
|
|
| വാഗമണ്‍ മൊട്ടക്കുന്നില്‍ 25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറിയെന്ന് ആരോപണം; മൂല്യം 80 കോടി |
വാഗമണ്‍: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ഏകദേശം 25 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വീണ്ടും കയ്യേറിയതായി ആരോപണം. 2012ല്‍ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച ഭൂമിയിലാണ് വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിക്ക് ഏകദേശം 80 കോടി രൂപ വിലമതിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടയവിതരണത്തിന് നിയന്ത്രണമുണ്ടായിരുന്ന 2001ല്‍ നാല് പ്രവാസി വ്യവസായികള്‍ക്ക് അനുവദിച്ച രേഖകളുടെ മറവിലാണ് ഭൂമി കൈവശപ്പെടുത്തിയതെന്നാണ് ആരോപണം. 'അമേരിക്കന്‍ പട്ടയം' എന്നറിയപ്പെട്ടിരുന്ന ഈ രേഖകള്‍ അനുവദിക്കുമ്പോള്‍ മൊട്ടക്കുന്നുകള്‍ക്ക് പട്ടയം നല്‍കരുതെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ലംഘിച്ചതായും |
|
Full Story
|
|
|
|
|
|
|
| കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ |
മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് പന്തീരാങ്കാവ് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. ദേവസ്വം ബോര്‍ഡ് പരീക്ഷ എഴുതുന്നതിനായി സഹോദരനൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള ആറുവരിപ്പാതയിലാണ് അപകടമുണ്ടായത്. കോഴിക്കോട്-തൃശൂര്‍ റൂട്ടിലോടുന്ന 'ഡിഫന്‍ഡര്‍' ബസ് ഡിവൈഡറില്‍ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. |
|
Full Story
|
|
|
|
|
|
|
| 16 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട് |
കൊച്ചി: മലയാളികളുടെ പ്രിയനടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം വീടൊരുങ്ങി. കൊച്ചി വെണ്ണല അംബേദ്കര്‍ റോഡില്‍ നിര്‍മിച്ച വീടിന് 'കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സമകാലിക മലയാളം റിപ്പോര്‍ട്ട് ഞായറാഴ്ച നടന്ന ഗൃഹപ്രവേശച്ചടങ്ങില്‍ നടന്‍ ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവരുള്‍പ്പെടെ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം ഉപയോഗിച്ചുതന്നെ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭാര്യ ഫാസിലയും മക്കളായ സഫയും മര്‍വയും. പിതാവ് എബി മുഹമ്മദിന്റെ പേരിലായിരിക്കണം തന്റെ വീടെന്ന് കൊച്ചിന്‍ ഹനീഫ ആഗ്രഹിച്ചിരുന്നതായി കുടുംബം |
|
Full Story
|
|
|
|
|
|
|
| വിഴിഞ്ഞം തുറമുഖത്ത് എക്സിം കാര്‍ഗോയ്ക്ക് അനുമതി; ഓഗസ്റ്റ് 18 മുതല്‍ പ്രവര്‍ത്തനം |
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂര്‍ണ വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന ഘട്ടവും പിന്നിട്ടു. കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചതോടെ ഓഗസ്റ്റ് 18 മുതല്‍ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാന്‍ഷിപ്പ്മെന്റ്) ചരക്കുനീക്കം നടന്നിരുന്നത്. ഇപ്പോള്‍ കണ്ടെയ്നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
നിലവില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് |
|
Full Story
|
|
|
|
|
|
|
| കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു |
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) രാജി ആവശ്യപ്പെട്ട് നടത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് തീരുമാനം. ഇന്ന് സിജെപിയുമായി കേന്ദ്രസര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് രാജി സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സ്ഥാനം ഒഴിയേണ്ടിവന്നതായി പ്രധാന്‍ വ്യക്തമാക്കി. 'രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ഞാന്‍ മാനിക്കുന്നു. അവരുടെ ഭാവി സംരക്ഷിക്കപ്പെടണം. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ |
|
Full Story
|
|
|
|
|
|
|
| കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി |
കാസര്‍കോട്: അശ്ലീല വീഡിയോ പുറത്തുവന്നെന്ന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെ പുറത്താക്കി. സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. കാര്‍ത്തികേയന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ശ്രീജിത്ത്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഡ്രൈവറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് പരാതിക്കാരി നേരിട്ട് |
|
Full Story
|
|
|
|
|
|
|
| കാസര്‍കോട്, തലശ്ശേരി റെയില്‍വേ പാഴ്സല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നു; പ്രതിഷേധവുമായി യാത്രക്കാരും വ്യാപാരികളും |
കാസര്‍കോട്: ദശാബ്ദങ്ങളായി പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആശ്രയമായിരുന്ന കാസര്‍കോട്, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളിലെ പാഴ്സല്‍ ഓഫീസുകള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നു. ജൂലൈ 25 മുതല്‍ ഇരു സ്റ്റേഷനുകളിലേക്കുമുള്ള പാഴ്സലുകളുടെ ബുക്കിങ്ങും വിതരണവും അവസാനിപ്പിക്കുമെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവിറക്കി. തീരുമാനം പുറത്തുവന്നതോടെ യാത്രക്കാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി. കാസര്‍കോട് റെയില്‍വേ പാഴ്സല്‍ ഓഫീസിനു മുന്നില്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ ഏക റെയില്‍വേ പാഴ്സല്‍ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ജില്ലയിലേക്ക് ആവശ്യമായ നെയ്യ്, വെണ്ണ, തൈര് തുടങ്ങിയ പാല്‍ |
|
Full Story
|
|
|
|
| |