|
|
|
|
|
| കാന്തപുരത്തിന്റെ പ്രസ്താവന സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധം: മന്ത്രി ബിന്ദു കൃഷ്ണ |
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. ലിംഗഭേദമന്യേ എല്ലാ മനുഷ്യരെയും തുല്യരായി കാണുകയും ലിംഗനീതി ഉറപ്പാക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളെ പൊതുരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്ന സമീപനങ്ങള്‍ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ നേരിടേണ്ടിവന്ന ഇരുണ്ട കാലഘട്ടം രാജ്യത്തിനുണ്ടായിരുന്നു. നവോത്ഥാന നായകരുടെയും പുരോഗമന ചിന്താഗതിക്കാരായ സ്ത്രീപുരുഷന്മാരുടെയും നിരന്തര പോരാട്ടങ്ങളുടെ ഫലമായാണ് സ്ത്രീകള്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയതെന്ന് ബിന്ദു കൃഷ്ണ |
|
Full Story
|
|
|
|
|
|
|
| ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ്; പുതിയ ലേബല്‍ നിര്‍ബന്ധമാക്കാന്‍ നീക്കം |
ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധമാക്കാന്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനം. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗണ്‍ ആകൃതിയിലുള്ള മുന്നറിയിപ്പ് അടയാളം നല്‍കാനാണ് നിര്‍ദേശം. ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഭക്ഷ്യവസ്തുക്കളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് നിര്‍ണയിക്കുക. ശീതളപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളില്‍ നിശ്ചിത പരിധിയില്‍ |
|
Full Story
|
|
|
|
|
|
|
| കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റ ഒഴിയുന്നു; ജി പ്രിയങ്കയ്ക്ക് താല്‍ക്കാലിക ചുമതലയെന്ന് റിപ്പോര്‍ട്ട് |
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഒഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഞായറാഴ്ച അവസാനിക്കും. പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് കെഎംആര്‍എല്ലിന്റെ താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓഗസ്റ്റിലാണ് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ തലപ്പത്തെത്തിയത്. തുടര്‍ന്ന് മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ബെഹ്റയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ |
|
Full Story
|
|
|
|
|
|
|
| നേപ്പാള്‍ മിന്നല്‍പ്രളയം: 49 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല; ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു |
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവരില്‍ 49 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 310 വിദേശികളെയും കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ട്. ദുരന്തബാധിത നേപ്പാളിലേക്കുള്ള ഇന്ത്യയുടെ നാലാമത്തെ സഹായവിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്കുപോയ 38 അംഗ മലയാളി സംഘത്തിലെ 31 പേര്‍ ഞായറാഴ്ച പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. നേപ്പാളില്‍ കുടുങ്ങിയിരുന്ന 16 മലയാളികള്‍ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ശേഷിക്കുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
അതേസമയം, നേപ്പാളിലെ |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍ |
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, അപമര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കസ്റ്റഡിയിലെടുത്ത അനിലിനെ ശനിയാഴ്ച രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ചേന്തിയില്‍വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്നാണ് പൊലീസ് കേസ്. ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിന പരിപാടിയുടെ സംഘാടകരായ |
|
Full Story
|
|
|
|
|
|
|
| ഓട്ടോ ഡ്രൈവറുടെ മരണം; മോഡിഫിക്കേഷന്‍ നിയമങ്ങളും ആര്‍ടിഒയിലെ ഏജന്റ് സംവിധാനവും ചോദ്യം ചെയ്ത് തൊഴിലാളികള്‍ |
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ, വാഹന മോഡിഫിക്കേഷന്‍ നിയമങ്ങള്‍ നടപ്പാക്കുന്ന രീതിക്കും ആര്‍ടിഒ ഓഫീസുകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് സംവിധാനത്തിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. സാധാരണ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നില്ലെന്നും പല കാര്യങ്ങള്‍ക്കും ഏജന്റുമാരെ ആശ്രയിക്കേണ്ട സാഹചര്യമാണെന്നും ഓട്ടോ തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഷൗക്കത്തിന്റെ ഓട്ടോറിക്ഷയില്‍ അനധികൃത മോഡിഫിക്കേഷന്‍ ഉണ്ടെന്നും അത് നീക്കം |
|
Full Story
|
|
|
|
|
|
|
| ബസില്‍ കയറുന്നതിനിടെ വയോധികന്‍ തെന്നിവീണു; താങ്ങിപ്പിടിച്ച് ജീവന്‍ രക്ഷിച്ച് ക്ലീനര്‍ |
കണ്ണൂര്‍: ബസില്‍ കയറുന്നതിനിടെ പിന്നിലേക്ക് തെന്നിവീണ വയോധിക യാത്രക്കാരനെ സമയോചിതമായി താങ്ങിപ്പിടിച്ച് രക്ഷിച്ച ബസ് ക്ലീനര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. കൊളച്ചേരി സ്വദേശി അതുല്‍ കുക്കു (30) ആണ് അപകടത്തില്‍പ്പെടാനിരുന്ന യാത്രക്കാരനെ രക്ഷിച്ചത്. കണ്ണൂര്‍-കുറ്റിയാട്ടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാര്‍വ്വതി ബസില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പത്താംമൈല്‍ ഭാഗത്തായിരുന്നു സംഭവം. ബസിന്റെ പിന്‍വാതിലിലൂടെ കയറിയ വയോധികന്‍ പടികള്‍ കയറി സീറ്റിന്റെ കൈവരിയില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് വീഴുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട പിന്‍സീറ്റിലിരുന്ന |
|
Full Story
|
|
|
|
|
|
|
| സുഭാഷ് ചന്ദ്രയുടെ ?22,000 കോടി കടബാധ്യത; ബാങ്കുകള്‍ക്ക് ലഭിക്കുക ?100ന് 3 പൈസ മാത്രം |
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും സീ ഗ്രൂപ്പ് സ്ഥാപകനുമായ സുഭാഷ് ചന്ദ്രയുടെ കടബാധ്യത കേസില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് കനത്ത തിരിച്ചടി. ?22,000 കോടിയിലധികം വരുന്ന മൊത്തം കടബാധ്യതയില്‍ ക്ലെയിം ചെയ്ത ഓരോ ?100നും വെറും മൂന്ന് പൈസ വീതം തിരിച്ചടച്ചാല്‍ മതിയെന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കി. പദ്ധതി പ്രകാരം ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആകെ ?6.5 കോടി മാത്രമാണ് സുഭാഷ് ചന്ദ്ര നല്‍കേണ്ടത്. ഇതില്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ക്കുള്ള ?25 ലക്ഷം രൂപയും ഉള്‍പ്പെടുന്നു. ഇതോടെ വായ്പദാതാക്കള്‍ക്ക് അവകാശപ്പെട്ട തുകയുടെ ഏകദേശം 99.97 ശതമാനം നഷ്ടമാകുന്ന സാഹചര്യമാണുണ്ടാകുന്നത്. എല്‍ഐസി ഹൗസിങ് |
|
Full Story
|
|
|
|
| |