Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
വാര്‍ത്തകള്‍
  17-08-2025
തെറ്റുകള്‍ സമയത്ത് ചൂണ്ടിക്കാട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്ഷേപം ഏറ്റെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പട്ടിക പരിശോധിക്കാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും യഥാസമയം ഉന്നയിച്ചില്ലെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പിശകുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍

Full Story
  17-08-2025
യുഎസ് സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുവ വര്‍ധനയ്ക്കു പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചര്‍ച്ചകള്‍ മറ്റൊരവസരത്തില്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. കൂടാതെ 25%

Full Story
  17-08-2025
സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട്, തെളിവ് നല്‍കാന്‍ ടി.എന്‍ പ്രതാപന് നോട്ടീസ്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി പേര്‍ ചേര്‍ത്തതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി തുടങ്ങി. പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നാളെ വൈകീട്ട് തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിനു നോട്ടീസ് നല്‍കി. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി തൃശൂര്‍ മുക്കാട്ടുകരയിലെ 115ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം ഉള്‍പ്പെടെ 11 പേരെ വോട്ടര്‍മാരായി ചേര്‍ത്തുവെന്നാണ് പരാതി. വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ഇത്തരത്തില്‍ പേര് ചേര്‍ത്തത്

Full Story
  16-08-2025
നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്.

കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോ?ഗ്യ വകുപ്പ് പനി സര്‍വേ നടത്തി. കോരങ്ങാട് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക്

Full Story
  16-08-2025
മൃതദേഹങ്ങള്‍ മാറിപ്പോയി, തിരിച്ചറിഞ്ഞത് വിദേശത്ത് നിന്നെത്തിയ ബന്ധു

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരുംവരെ മൃതദേഹം പാലിയേറ്റീവ് കേന്ദ്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു സ്ഥലത്തെത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയതായി അറിയുന്നത്.

ഉടനെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. ആന്റണിയുടെത് കൂടാതെ പള്ളുരുത്തി സ്വദേശി പീറ്ററിന്റെ

Full Story
  16-08-2025
ലാംസി പ്ലാസ വീണ്ടും ലേലത്തിന്

ദുബൈ: ഒരുകാലത്ത് ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായിരുന്ന ലാംസി പ്ലാസ വീണ്ടും ലേലത്തിന് വച്ചു. ലേലത്തിലെ അടിസ്ഥാന വില 1850 ലക്ഷം ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ലേലത്തിന് വച്ചപ്പോള്‍ അടിസ്ഥാന വില 2,100 ലക്ഷം ദിര്‍ഹമായിരുന്നു. അന്ന് ലേലം നടന്നിരുന്നില്ല. ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 2017 ല്‍ സംഭവിച്ച തീപിടുത്തത്തെത്തുടര്‍ന്ന് മാള്‍ അടച്ചിട്ടിരുന്നു, 2024 ഏപ്രിലിലാണ് ആദ്യമായി ലേലത്തിന് വച്ചത്.

തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിടുന്നതുവരെ ഈ മാള്‍ ഏറ്റവുമധികം ആള്‍ത്തിരക്കുള്ള ഒന്നായിരുന്നുവെന്ന് അവിടുത്തെ പ്രവാസികള്‍

Full Story
  15-08-2025
ആണവായുധം കാട്ടി വിരട്ടണ്ടയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം നിറവില്‍ രാജ്യം. 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ വിജയം ആഘോഷിക്കുന്നുവെന്നും സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്നും മോദി പറഞ്ഞു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്

പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടേണ്ടതില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീരജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് എന്നും മോദി

Full Story
  15-08-2025
കശ്മീരില്‍ മേഘവിസ്‌ഫോടനം: 46 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും മരണം 46 ആയി ഉയര്‍ന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. ഇതുവരെ 46 മൃതദേഹങ്ങള്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉള്‍പ്പെടുന്നു. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Full Story

[112][113][114][115][116]
 
-->




 
Close Window