Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് ശ്രമം പരാജയം; 1.7 കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
reporter

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് 1.7 കിലോ വരുന്ന സ്വര്‍ണ മിശ്രിതം ശുചീകരണത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം ?1.65 കോടി രൂപ വിലമതിക്കുമെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ട്.

സ്വര്‍ണ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കസ്റ്റംസ് അധികൃതര്‍ പായ്ക്കറ്റ് കസ്റ്റഡിയിലെടുത്തു. മിശ്രിതം വേര്‍തിരിച്ചപ്പോള്‍ ഏകദേശം 1.5 കിലോഗ്രാം ശുദ്ധസ്വര്‍ണം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക സംശയം. പിടിക്കപ്പെടുമെന്ന ഭയത്തില്‍ ഉപേക്ഷിച്ചതോ, ജീവനക്കാരെ സ്വാധീനിച്ച് പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതോ ആകാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window