Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ തന്ത്രിയുടെ ഗുരുതര ആരോപണം
reporterr

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയതായി തെറ്റിദ്ധരിപ്പിച്ചതായി മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര്‍ രാജീവര്‍ ഗുരുതര ആരോപണം ഉന്നയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

1999-ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണെന്ന തന്ത്രിയുടെ ആവര്‍ത്തിച്ച സംശയത്തെ തുടര്‍ന്ന് ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നു പറഞ്ഞാണ് മുരാരി ബാബു അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ കാഴ്ചയില്‍ മാത്രം സ്വര്‍ണപ്പാളിയാണെന്നും മുഴുവന്‍ മങ്ങിപ്പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കണമെന്ന നിലപാടിലാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്നും തന്ത്രി വ്യക്തമാക്കി.

സ്വര്‍ണം പൂശിയത് ചെമ്പ് പാളിയാണെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി കുറിപ്പില്‍ പറയുന്നു. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയ ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടതായും, അദ്ദേഹം ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി നിരവധി തവണ തന്ത്രിയുടെ മുറിയില്‍ എത്തിയതായും, ചില പൂജകള്‍ക്കും ഉപദേശങ്ങള്‍ക്കും പങ്കെടുത്തതായും വിശദീകരണത്തില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window