Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  10-06-2026
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; 'പ്രിയദര്‍ശിനി' പദ്ധതി 15 മുതല്‍

തിരുവനന്തപുരംന്മ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശന്‍ അറിയിച്ചു. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി 'പ്രിയദര്‍ശിനി' എന്ന പേരിലായിരിക്കും അറിയപ്പെടുക. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളിലാണ് യാത്രാ സൗജന്യം അനുവദിക്കുക. വരുമാനം, പ്രായം എന്നിവ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Full Story

  10-06-2026
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി പാസ് ഓണ്‍ലൈന്‍ ചാര്‍ജ് വര്‍ധന പിന്‍വലിക്കണം; പ്രതിഷേധത്തിന് ഒരുങ്ങി എസ്എഫ്ഐ

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി യാത്രാ പാസ് പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചാര്‍ജ് 10 രൂപയില്‍ നിന്ന് 110 രൂപയാക്കി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. തീരുമാനം വിദ്യാര്‍ഥികളോടുള്ള വഞ്ചനയും കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള നീതികേടുമാണെന്ന് സംഘടന കുറ്റപ്പെടുത്തി. കഴിഞ്ഞ അധ്യയന വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് 10 രൂപയ്ക്ക് യാത്രാ പാസ് ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ പാസ് പുതുക്കുന്നതിനുള്ള ചാര്‍ജ് പതിനൊന്നിരട്ടിയായി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കി വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്രാ സൗകര്യമാണ്

Full Story
  09-06-2026
സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണം; അക്രഡിറ്റേഷന്‍ കാര്‍ഡുള്ളവരെയും ഗേറ്റില്‍ തടയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനത്തില്‍ വീണ്ടും കര്‍ശന നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് ആരംഭിച്ച നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താ ശേഖരണത്തിനായി എത്തുന്ന മാധ്യമപ്രവര്‍ത്തകരെയും സുരക്ഷാ ജീവനക്കാര്‍ തടയുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് ബാരിക്കേഡുകള്‍ വെച്ച് പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്. ബന്ധപ്പെടേണ്ട

Full Story
  09-06-2026
സിപിഎം-ബിജെപി ഡീല്‍' ആരോപണത്തില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം; രാഹുല്‍ ഗാന്ധി-ജോണ്‍ ബ്രിട്ടാസ് വാക്പോര്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീല്‍' ആരോപണം ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 'ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി' എന്ന രാഹുലിന്റെ പ്രസ്താവനയും യോഗത്തില്‍ വിമര്‍ശനവിധേയമായി. ഇതിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരുവരും തമ്മിലുള്ള വാക്പോര്‍ക്കും വഴിവെച്ചു. ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനങ്ങളെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും പിന്തുണച്ചു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ

Full Story
  09-06-2026
രാജ്യസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഭീഷണി: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആലോചന

ഭോപ്പാല്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നു. രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ഥിയെയും രംഗത്തിറക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക ശക്തമായത്. ജൂണ്‍ 18നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. അതുവരെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലോ തെലങ്കാനയിലോ ഉള്ള ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. ബിജെപിയുടെ 'ചാക്കിട്ടുപിടുത്ത' ശ്രമങ്ങള്‍ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 230

Full Story
  08-06-2026
ഹിറ്റ്ലര്‍ പരാമര്‍ശം ഞെട്ടിക്കുന്നത്; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ ദൗത്യസംഘമായ ഹൈഡ്രയുടെ പേര് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തെയാണ് പിണറായി വിമര്‍ശിച്ചത്. രേവന്തിന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്ന് പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നത് ലജ്ജാകരമാണെന്ന് പിണറായി പറഞ്ഞു. ഇത് വെറും നാക്കുപിഴയായി കാണാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത

Full Story
  08-06-2026
ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ചെലവ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതിയുടെ ചെലവ് കെഎസ്ആര്‍ടിസിക്ക് ഭാരമാകാതിരിക്കാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ നേരിട്ട് സബ്സിഡിയായി നല്‍കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. പദ്ധതിയുടെ വ്യാപ്തി അനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 712 കോടി രൂപ മുതല്‍ 1,300 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തിയാല്‍ ചെലവ് കുറവായിരിക്കും. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ബസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചാല്‍ ചെലവ് ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

Full Story

  08-06-2026
വീരപ്പന്‍ അഭിമുഖ വിവാദം: നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സണ്‍ ടിവിയുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത വീരപ്പന്‍ അഭിമുഖവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെന്നിന്ത്യന്‍ താരം ആര്‍. സുകന്യയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. സുകന്യയ്ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന 2015ലെ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. സണ്‍ ടിവി നെറ്റ്വര്‍ക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ വിധി. 1996 ഏപ്രില്‍ 17ന് സണ്‍ ടിവിയിലെ 'നേരുക്ക് നേര്‍' പരിപാടിയിലാണ് വിവാദത്തിന് കാരണമായ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. നക്കീരന്‍ എഡിറ്റര്‍ ആര്‍. ആര്‍. ഗോപാല്‍ നടത്തിയ വീരപ്പന്‍ അഭിമുഖത്തില്‍ സുകന്യയെക്കുറിച്ച് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തന്റെ മാന്യതയെയും

Full Story
[26][27][28][29][30]
 
-->




 
Close Window