Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വ്യാജകത്ത്; നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്
reporter

കണ്ണൂര്‍: കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കി.

ഫെയ്സ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ നിന്നും വ്യാജവാര്‍ത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ മണ്ഡലത്തില്‍ ടിഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് കത്തുനല്‍കിയെന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.

വ്യാജവാര്‍ത്തയുടെ ലക്ഷ്യം

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വോട്ടര്‍മാരുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയും ചെയ്യാനാണ് വ്യാജകത്ത് പ്രചരിപ്പിച്ചതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. തന്റെ പേരില്‍ ഇത്തരമൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമലംഘനങ്ങള്‍

വ്യാജകത്തിലെ ഉള്ളടക്കം അപകീര്‍ത്തികരമാണെന്നും ഐ.ടി ആക്റ്റ് 2000, ഐ.ടി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈനുകള്‍ & ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) 2021, ബി.എന്‍.എസ് ആക്റ്റ്, ജനപ്രതിനിധിത്വ നിയമം 1950, പെരുമാറ്റച്ചട്ടം എന്നിവയുടെ ലംഘനമാണെന്നും സണ്ണി ജോസഫ് പരാതിയില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളും അതിന്റെ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്നും, വ്യാജകത്ത് ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window