Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം: സമാധാനത്തിനായി പ്രവര്‍ത്തിക്കണം
reporter

വത്തിക്കാന്‍: ലോകമെമ്പാടും നടക്കുന്ന സംഘര്‍ഷങ്ങളില്‍ മരവിപ്പ് തോന്നരുതെന്നും, സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ സമ്മാനങ്ങള്‍ എല്ലായിടത്തും പടരാന്‍ നീതിക്ക് വേണ്ടി പോരാടിയ വിശുദ്ധരുടെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ ജാഗരണ ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഈസ്റ്ററായിരുന്നു ഇത്.

''ഈസ്റ്റര്‍ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നു. വിഭജിക്കുകയും കൊല്ലുകയും ചെയ്യുന്ന പാപത്തിന്റെ കാഠിന്യത്തോട് ദൈവം സ്‌നേഹത്തിന്റെ ശക്തി ഉപയോഗിച്ച് പ്രതികരിക്കുന്നു. അത് ജീവനെ ഒന്നിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു,'' എന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മനുഷ്യരാശിയുടെ തിന്മകളെ മറികടക്കാനും പരിവര്‍ത്തനം ചെയ്യാനും കഴിയുന്ന സ്‌നേഹപ്രവൃത്തിയായി അദ്ദേഹം പ്രതിഫലിപ്പിച്ചു. ലോകമെമ്പാടും സമാധാനം പുലരാനും തഴച്ചുവളരാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. അവിശ്വാസം, ഭയം, സ്വാര്‍ത്ഥത, നീരസം, യുദ്ധം, അനീതി, ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഒറ്റപ്പെടല്‍ തുടങ്ങിയ ശവകുടീരങ്ങള്‍ ഇന്നും തുറക്കപ്പെടാനുണ്ടെന്നും, അത്തരം വെല്ലുവിളികള്‍ക്ക് മുന്നില്‍ സ്തംഭിച്ചു പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു

 
Other News in this category

 
 




 
Close Window