Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാനില്‍ യുഎസ് യുദ്ധവിമാനം വീഴ്ത്തി; പൈലറ്റിനെ രക്ഷപ്പെടുത്തി
reporter

ടെഹ്‌റാന്‍: ഇറാന്‍ വെടിവെച്ചു വീഴ്ത്തിയ യുഎസ് എഫ്-15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ ജീവനോടെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റിനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായി വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ''നമ്മള്‍ അദ്ദേഹത്തെ കണ്ടെത്തി! യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലുകളില്‍ ഒന്നായിരുന്നു ഇത്. ക്രൂ ഓഫീസര്‍മാരിലൊരാളായ കേണലിനെ സുരക്ഷിതനായി കണ്ടെത്തിയതില്‍ സന്തോഷമുണ്ട്'' എന്ന് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പൈലറ്റ് ചികിത്സയിലാണെന്നും, ശത്രുരാജ്യത്തിന്റെ കൈകളില്‍ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത് യുഎസ് സൈനിക ചരിത്രത്തില്‍ ആദ്യമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം, പൈലറ്റിനെ കണ്ടെത്താന്‍ യുഎസ് സൈന്യം മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഇറാനിലേക്ക് അയച്ചിരുന്നു. ഇറാന്റെ സൈനിക ശക്തി തകര്‍ന്നുവെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതാകുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൈലറ്റിനെ ജീവനോടെ കണ്ടെത്തിയത്.

 
Other News in this category

 
 




 
Close Window