Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍
reporter

പാലക്കാട്: പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം പ്രശോഭ് ആരംഭിച്ചു. 22 കാരിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക നല്‍കി ഭീഷണിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി വിശദമായ മൊഴി നല്‍കി.

കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി.കെ. ശ്രീകണ്ഠന്‍ എംപിയുടെയും പേരുകള്‍ പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിനോട് മൊഴി നല്‍കി. പീഡനവുമായി ബന്ധപ്പെട്ട തെളിവുകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്ന് പ്രശോഭിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തന്റെ മുന്നില്‍ വച്ച് പ്രതി ഷാഫിയെ വീഡിയോ കോള്‍ ചെയ്തതായും യുവതി മൊഴിയില്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window