Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തവനൂരില്‍ ലീഗ് നേതാവിനെതിരെ കേസ്; സൗജന്യ വിദേശയാത്ര വാഗ്ദാനം വിവാദത്തില്‍
reporter

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് തിരൂര്‍ പൊലീസ് നടപടി സ്വീകരിച്ചത്.

തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ബാവ ഹാജിയുടെ പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ ഗള്‍ഫ് രാജ്യ പര്യടനമാണ് വാഗ്ദാനം ചെയ്തത്. തവനൂരില്‍ മുസ്ലിം ലീഗ് മത്സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് ബാവ ഹാജി.

പ്രവര്‍ത്തകരോടും നേതാക്കളോടും പറഞ്ഞ കാര്യമായതിനാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ലെന്നായിരുന്നു ബാവ ഹാജിയും യുഡിഎഫ് നേതാക്കളും പറഞ്ഞിരുന്നത്. എന്നാല്‍ ജില്ലാ കലക്ടര്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമാന്തരമായ പരിശോധനയും നടക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window