Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡോക്ടര്‍' വിശേഷണം തെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കരുത്: ഹൈക്കോടതി
reporter

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിന് മുന്നില്‍ 'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കുന്നത് നിയമപരമല്ലെന്ന് കേരള ഹൈക്കോടതി. അംഗീകൃത മെഡിക്കല്‍ ബിരുദമില്ലാത്തതിനാലാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ജസ്റ്റിസ് വിജി അരുണ്‍ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രീസ് ആക്ട് പ്രകാരമുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശവും കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നോട്ടീസ്

'ഡോക്ടര്‍' എന്ന വിശേഷണം തെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറിയിരുന്നു

സെപ്റ്റംബര്‍ 9-ന് ഫിസിയോ തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (DGHS) ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. എന്നാല്‍, ഫിസിയോ തെറാപ്പിസ്റ്റ് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബര്‍ 10-ന് കൂടുതല്‍ പരിശോധന ആവശ്യമാണ് എന്ന നിലപാടോടെ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

അധികാരികള്‍ ഉറപ്പാക്കണം: കോടതി

തെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട അധികാരികള്‍ക്കാണെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ നിയമപരമായ വ്യക്തത വരുത്താനുള്ള നീക്കമാണിത്.

 
Other News in this category

 
 




 
Close Window