Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്‌കൂള്‍ മൈതാനത്ത് കാര്‍ ഓടിച്ച് സാഹസിക പ്രകടനം; പത്താംതരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു
reporter

കോഴിക്കോട്: പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്ത് ഫുട്‌ബോള്‍ പരിശീലനം നടത്തുകയായിരുന്ന വിദ്യാര്‍ഥികളിലേക്ക് കാര്‍ അതിവേഗത്തില്‍ ഓടിച്ച് സാഹസിക അഭ്യാസം നടത്തിയതത് അതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണെന്ന് പൊലീസ് കണ്ടെത്തി.

ബുധനാഴ്ച രാവിലെ 10.45ഓടെയാണ് അപകടകരമായ രീതിയില്‍ കാര്‍ ഓടിച്ചുകയറ്റിയത്. കുട്ടികള്‍ നില്‍ക്കുന്നതിനിടയിലേക്ക് വാഹനം പലതവണ ഓടിച്ചുകയറ്റിയതോടെ ഭീതിയോടെ മൈതാനത്ത് കുട്ടികള്‍ ചിതറിയോടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാര്‍ കസ്റ്റഡിയിലെടുത്തു; ആര്‍സി സസ്പെന്‍ഷന്‍ നടപടികള്‍

പേരാമ്പ്ര ഇന്‍സ്പെക്ടര്‍ പി. ജംഷീദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ആര്‍സി ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന് ജോ. ആര്‍ടിഒ ടി.എം. പ്രഗീഷ് അറിയിച്ചു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന ശുപാര്‍ശ ഗതാഗത കമ്മിഷണര്‍ക്ക് നല്‍കിയതായും എംവിഡി വ്യക്തമാക്കി.

വാഹന ഉടമയ്ക്കും വിദ്യാര്‍ഥിക്കും നിയമനടപടി

വാഹനത്തിന്റെ ആര്‍സി ഉടമയും വിദ്യാര്‍ഥിയും പൊലീസ് സ്റ്റേഷനിലും ആര്‍ടിഒ ഓഫീസിലും ഹാജരായി. വിദ്യാര്‍ഥി ആര്‍സി ഉടമയുടെ അടുത്ത ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. മനുഷ്യജീവിതത്തിന് അപകടം സൃഷ്ടിക്കുന്ന വിധത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും, ലൈസന്‍സില്ലാത്ത വിദ്യാര്‍ഥിക്ക് വാഹനം നല്‍കിയതിനും ആര്‍സി ഉടമയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.

സംഭവം സ്‌കൂള്‍ സുരക്ഷയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ആശങ്കകള്‍ ശക്തമാക്കുന്നുവെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window