കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദേശങ്ങളുമായി. റെയില്‍വേ പൊലീസിനൊപ്പം ആവശ്യമായ സാഹചര്യങ്ങളില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലീസുകാരെയും താല്‍ക്കാലികമായി റെയില്‍വേ സ്റ്റേഷനുകളിലേക്ക് നിയോഗിക്കാനാണ് പുതിയ നിര്‍ദേശം.
വര്‍ക്കലയില്‍ പെണ്‍കുട്ടിയെ യാത്രക്കാരന്‍ ആക്രമിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പരിശോധന കര്‍ശനമാകും
- ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രത്യേക പരിശോധന ശക്തമാക്കും.
- മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ പിടികൂടി നിയമനടപടി സ്വീകരിക്കും.
- മദ്യപിച്ച നിലയില്‍ യാത്ര ചെയ്യുന്നത് യാത്ര മുടക്കാന്‍ കാരണമാകുന്നതാണ്. അതിനാല്‍ നിയമപരമായ നടപടികള്‍ അനിവാര്യമെന്ന് പൊലീസ് വ്യക്തമാക്കി.
- ഇത്തരത്തില്‍ കണ്ടെത്തുന്നവരെ അടുത്ത സ്റ്റേഷനില്‍ ഇറക്കി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് സാന്നിധ്യം ശക്തമാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും പൊലീസ് അറിയിച്ചു.