Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നേത്രാവതി എക്സ്പ്രസില്‍ യാത്രികന് തിളച്ച വെള്ളം ഒഴിച്ച് ആക്രമം; പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
reporter

പാലക്കാട്: നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മുംബൈ സ്വദേശിയായ യുവാവിന് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

24 വയസ്സുള്ള അഭിഷേക് ബാബുവാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുംബൈയില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയില്‍ കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയത്. 15 രൂപയുടെ കുപ്പിവെള്ളത്തിനായി 200 രൂപ നല്‍കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. പാന്‍ട്രികാറിനകത്ത് കണ്ണടയും തൊപ്പിയും മറന്നുവച്ചതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ''രാവിലെ തരാം'' എന്ന് മറുപടി നല്‍കിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും പാന്‍ട്രിയില്‍ എത്തിയപ്പോഴാണ് രാഗവേന്ദ്ര സിങ്ങ് തിളച്ച വെള്ളം ഒഴിച്ച് ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടി. മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 
Other News in this category

 
 




 
Close Window