തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ച വേണുവിന്റെ കൂടുതല്‍ ഓഡിയോ സന്ദേശം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബന്ധുവിന് അയച്ചത് എന്നാണ് പുതിയ ഓഡിയോ സന്ദേശം. ''തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദക്കേട് കാണിക്കാമോ?'' എന്നായിരുന്നു വേണുവിന്റെ വാക്കുകള്‍.
ഇതിന് മുമ്പ് സുഹൃത്തിനയച്ച വേണുവിന്റെ മറ്റൊരു ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
വേണുവിന്റെ മരണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കല്‍ രംഗത്തെത്തി. ഗുരുതര രോഗമുള്ളവരെ തറയില്‍ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്നും ഇക്കാലത്തും രോഗികള്‍ തറയില്‍ കിടക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും ഡോ. ഹാരിസ് ചൂണ്ടിക്കാട്ടി.