Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫുട്ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ ഷക്കീറ ഒരുക്കുന്ന ദായ് ദായ് എന്ന ഗാനം
Text By: UK Malayalam Pathram

ഫുട്ബോള്‍ ലോകകപ്പിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ ദായ് ദായ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം 'ദായ് ദായുടെ ടീസര്‍ പുറത്ത് വിട്ടു. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്ന കമോണ്‍ , ലെറ്റ്സ് ഗോ എന്നതൊക്കെയാണ് ദായ് ദായ് എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഷക്കീറയുടെ മാജിക്കല്‍ വോയ്സും , ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് ദായ് ദായുടെയും ഹൈലൈറ്റ്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനായി ഷക്കീറ ഒരുക്കിയ വക്കാ വക്കാ സോങ് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 2014ലെ ബ്രസീലിയന്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷക്കീറ ഇറക്കിയ ലാ ലാ ലാ സോങ് അന്നത്തെ ഔദ്യോഗിക ഗാനത്തേക്കാളും ഹിറ്റായിരുന്നു.

 
Other News in this category

 
 




 
Close Window