Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെണ്‍കുട്ടികളെ ദുബായിയില്‍ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികള്‍ 3 മലയാളി യുവതികള്‍
Text By: UK Malayalam Pathram
മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോവുകയും അവിടെ വച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഘം പോലീസ് വലയില്‍. തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ മോഡലുമായ അലീന ഏബ്രഹാം ഉള്‍പ്പെടെ അറസ്റ്റിലായ 3 പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദുബായില്‍ ഇവന്റ് മാനേജ്മന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശി സ്റ്റോയ്‌സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികള്‍.
ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്തതിന് പണം നല്‍കിയ േശഷം എത്തിയ ഒരു യുവതി താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്നുപറയുന്നത് പുറത്തുവന്നിരുന്നു. ദുബായില്‍ എത്തിയ ഉടന്‍ ഒരു ഫ്‌ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ തന്നെപ്പോലെ എട്ടോളം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. സന്ധ്യയുടെ നേതൃത്വത്തില്‍ ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു. തുടര്‍ന്ന് ഒരു ക്ലയന്റ് കാണാന്‍ വരുമെന്ന് അറിയിക്കുകയായിരുന്നു. ഇത് നിരസിച്ച യുവതിയെ മര്‍ദിക്കുകയും ലഹരി മരുന്ന് കുടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം െചയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു പീഡനങ്ങള്‍. യുവതി അസന്മാര്‍ഗിക ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഫ്‌ലാറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസില്‍ പരാതി നല്‍കിയത്.
 
Other News in this category

 
 




 
Close Window