|
നൈജീരിയയിലെ ഡെല്‍റ്റ സ്റ്റേറ്റില്‍ നടന്ന പരമ്പരാഗത ഉത്സവത്തിനിടെ സ്ത്രീകള്‍ പരസ്യമായി വേട്ടയാടപ്പെടുകയും വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നൈജീരിയയിലെ ഡെല്‍റ്റ സ്റ്റേറ്റില്‍ നടന്ന പരമ്പരാഗത ഫെര്‍ട്ടിലിറ്റി ഫെസ്റ്റിവലായ'അലൂ-ഡോ'യാണ് വലിയ വിവാദത്തിലായത്. ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും പരസ്യമായി വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണിത്. ജനക്കൂട്ടത്തിന് നടുവില്‍ വെച്ച് നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായാണ് വിവരം.
ഈ വര്‍ഷം മാര്‍ച്ചില്‍ ഒറാമുടു വിഭാഗം അനുഷ്ഠിക്കുന്ന ആചാരത്തിനിടെയാണ് സംഭവം നടന്നത്. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു അനുഷ്ഠാനമായാണ് ഈ ഉത്സവം സംഘടിപ്പിക്കാറുള്ളത്. ആചാരമനുസരിച്ച്, ഉത്സവത്തിന്റെ ചില സമയങ്ങളില്‍ അവിവാഹിതരായ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ലെന്ന നിബന്ധനയുണ്ട്. |