Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 29th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മൂകാംബിക ദേവിക്ക് വെള്ളിവാള്‍ സമര്‍പ്പിച്ച് ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
Text By: UK Malayalam Pathram

കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്. ക്ഷേത്രപരിസരത്ത് വലിയ ആവേശമാണ് ഇത് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്. ദേവിക്ക് സവിശേഷമായ ഒരു വഴിപാടും അദ്ദേഹം സമര്‍പ്പിച്ചു. മൂകാംബികാ ദേവിക്ക് വിജയ് ഭക്തിപൂര്‍വ്വം ഒരു വെള്ളി വാളാണ് കാണിക്കയായി നല്‍കി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി വിജയ്ക്ക് വസ്ത്രം മാറുന്നതിനായി കൊല്ലൂരിലെ പ്രശസ്തമായ ആര്‍എന്‍എസ് അതിഥി മന്ദിരത്തില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് വിജയ് തന്റെ മോഡേണ്‍ വസ്ത്രങ്ങള്‍ മാറി, തനത് നാടന്‍ ശൈലിയിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചു. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിന് സമീപം എത്തിയയുടന്‍ മുഖ്യമന്ത്രി വിജയ് താന്‍ കൊണ്ടുവന്ന മനോഹരമായ വെള്ളി വാള്‍ മൂകാംബികാ ദേവിക്ക് ഭക്തിയോടെ സമര്‍പ്പിച്ചു. ദേവിയുടെ ശക്തിയുടെ പ്രതീകമായാണ് വിജയ് ഈ വെള്ളി വാള്‍ വഴിപാടായി നല്‍കിയത്. ക്ഷേത്ര ചരിത്രത്തില്‍ ഇതൊരു സവിശേഷ നിമിഷമായി രേഖപ്പെടുത്തപ്പെട്ടു.

 
Other News in this category

 
 




 
Close Window