യുകെയിലെത്തിയ ജല വിഭവ വകുപ്പ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. പ്രവാസി കേരള കോണ്‍ഗ്രസ് (എം) മുന്‍ യുകെ ഘടകം പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, മുന്‍ ഓഫീസ് ചാര്‍ജ് സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സീനിയര്‍ നേതാവും സെക്രട്ടറിയുമായ സി എ ജോസഫ്, മുന്‍ നാഷണല്‍ ട്രഷര്‍ ജെയ്‌മോന്‍ വഞ്ചിത്താനം, സീനിയര്‍ നേതാവ് ജോയ് വള്ളുവന്‍കോട്, യുകെ ഘടകം ഓഫീസ് ചാര്‍ജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ജോഷി സിറിയക്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റിയന്‍ കാവാലം, ജീത്തു പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഗ്ലോബല്‍ കമ്മിറ്റിക്കു വേണ്ടി സീനിയര്‍ നേതാവ് സി എ ജോസഫും യുകെ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ജിജോ അരയത്തും സൗത്ത് റീജിയണല്‍ കമ്മറ്റിക്ക് വേണ്ടി റീജിയണല്‍ പ്രസിഡന്റ് ജോഷി സിറിയക്കും ബൊക്കെ നല്‍കി റോഷി അഗസ്റ്റിനെ സ്വീകരിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചക്ക് 12 മണിക്ക് ലെസ്റ്ററിലെ കായല്‍ റെസ്റ്റോറന്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് റോഷി അഗസ്റ്റിന് വമ്പിച്ച സ്വീകരണം നല്‍കും. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) മുന്‍ യുകെ ട്രെഷര്‍ ജെയ്‌മോന്‍ വഞ്ചിത്താനമാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഭാരവാഹികളും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള റോഷി അഗസ്റ്റിന്റെ നിരവധി സുഹൃത്തുക്കളും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക Manuel mathew (President ): +44 7471 804154 Shymon Thottumkal : 07737 171244 Jaimon Vanchithanam : +44 7906 578702