Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
അസോസിയേഷന്‍
  10-01-2025
യുക്മ ദേശീയ സമിതി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ - കുര്യന്‍ ജോര്‍ജ്ജ്, മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ്
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ 16/11/2024ന് ഡെര്‍ബിയില്‍ ചേര്‍ന്ന ദേശീയ സമിതി യോഗം യുക്മയുടെ ഭരണഘടന പ്രകാരം കുര്യന്‍ ജോര്‍ജ്ജ്, മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നീതി പൂര്‍വ്വകമായി നടത്തുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി.


ഇതിന്‍ പ്രകാരം നിയുക്തരായ യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് റീജിയണല്‍, നാഷണല്‍ ഇലക്ഷന്‍ - 2025 തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന നടപടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തീയ്യതികള്‍ പ്രഖ്യാപിക്കുകയാണ്.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനപ്രകാരം ആദ്യ
 
  28-12-2024
ഒഐസിസി (യുകെ) നോര്‍ത്താപ്റ്റണ്‍ റീജിയന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - ജോര്‍ജ് ജോണ്‍, ജനറല്‍ സെക്രട്ടറി - റെജിസണ്‍, ട്രഷറര്‍ - സിനു ജേക്കബ്

നോര്‍ത്താംപ്ടണ്‍: ഒഐസിസി (യുകെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനും റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയന്‍ പുനസംഘടിപ്പിച്ചത്. ഒഐസിസി (യുകെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പ്രസിഡന്റ് അജിത്കുമാര്‍ സി നായര്‍ - ന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗ നടപടികള്‍ക്ക് ഒഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് നേതൃത്വം നല്‍കി.

 
  27-12-2024
എഡ്മണ്ടന്‍ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് - ഷാജു മാക്കില്‍, സെക്രട്ടറി - സജീവ് തോമസ്, ട്രഷറര്‍ - തോമസ് സക്കറിയ

ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ (ഇഎംഎ) ഇരുപതാം വയസിലേക്ക്. അസോസിയേഷന്റെ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇരുപത്തിന്റെ നിറവില്‍ ക്രിതുമസ് ആഘോഷം പൊടിപൊടിപ്പിക്കാന്‍ ആവേശത്തോടെ സംഘാടകരും അംഗങ്ങളും, കരോളോട് കൂടി ക്രിസ്തുമസ് ആഘോഷത്തിന് ഇന്നലെ സെന്റ് എഡ്മന്‍ഡ്‌സ് ഹാളില്‍ തുടക്കം കുറിച്ചു. ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍ ഇരുപതാം വര്‍ഷത്തിലേക്കു ചുവടുറപ്പിക്കുമ്പോള്‍, അസോസിയേഷന്റെ അമരക്കാരായി പുതിയ ഭരണ സമിതി അധികാരമേറ്റു. പ്രസിഡന്റ് ഷാജു മാക്കിലും സെക്രട്ടറി സജീവ് തോമസും ട്രഷറര്‍ ആയി തോമസ് സക്കറിയയും ആണ് ചുമതല ഏറ്റത്. സംഘടനയുടെ ഇരുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു നടന്ന ജനറല്‍ ബോഡിയിലാണ് ഈ

 
  27-12-2024
ഒഐസിസി (യുകെ) ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒഐസിസി (യുകെ) - യും നാഷണല്‍ കമ്മിറ്റിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും നേതൃത്വം അറിയിച്ചു.


അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത ആഘാതമാണ്. രണ്ട് വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ച മന്‍മോഹന്‍ സിംഗിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സാമ്പത്തിക രംഗത്തെ മികവുമായിരുന്നു 2007 - 10 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ കടപുഴക്കി വീണപ്പോഴും, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആചഞ്ചലമായി നില്‍ക്കാന്‍ സഹായകമായത്. ലേ - മാന്‍
 
  05-12-2024
വൂള്‍വര്‍ഹാംപ്ടണില്‍ നടന്ന യൂറോപ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ നോട്ടിംഗ്ഹാം റോയല്‍സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി

ശക്തരായ സ്‌കോട്ലാന്‍ഡ് ടീം എഡിമ്ബ്രയോടാണ് നോട്ടിംഗ്ഹാമിന്റെ പരാജയം. ബര്‍മിങാം, മാഞ്ചസ്റ്റര്‍, കവന്‍ട്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലില്‍ സ്‌കോട്ലാന്‍ഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുന്‍ കേരള ടീം ക്യാപ്റ്റന്‍ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിംഗ്ഹാം റോയല്‍സിനുവേണ്ടി അണിനിരന്നത്. മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമില്‍ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണര്‍വും ഉണ്ടായി. ഇംഗ്ലണ്ടില്‍ വളര്‍ന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകള്‍ക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ വളരെ സന്തോഷപൂര്‍വം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും

 
  02-12-2024
യുകെയിലെ വാതപ്പള്ളില്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നു

ഹെര്‍ഫോര്‍ഡ്ഷെയറിലെ ഡോണ്‍ഫീല്‍ഡ് ഹൗസില്‍ മൂന്നു ദിവസത്തെ പരിപാടികളില്‍ ഒത്തുചേരുകയും കുടുംബ ഐക്യം പ്രഖ്യാപിക്കുകയും ചെയ്തു. ജോര്‍ജ് ജോസഫ് വാതപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജിന്‍സ് ജോയ് വാതപ്പള്ളി, സജി ഫിലിപ്പ് വാതപ്പള്ളി, വിമോ ഷിന്റോ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. യോഗത്തില്‍ ജോബി വിന്‍സെന്റ് വാതപ്പള്ളി സ്വാഗതം ചെയ്തു. ജിനോ ജോയ് വാതപ്പള്ളി നന്ദി രേഖപ്പെടുത്തി. കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെ വടംവലി മുതലായ മത്സരങ്ങളും വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. എല്ലാവര്‍ക്കും ആവേശകരമായ ഒരു അനുഭവമായിരുന്നു. മത്സരവിജയികള്‍ക്ക് സമ്മാനദാനം നല്‍കി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുവാന്‍ ഈ സംഗമം ഉപകരിച്ചു.

 
  20-11-2024
ലീഡ്‌സ് കേന്ദ്രമാക്കി സേവനം കുടുംബ യൂണിറ്റ് ആരംഭിക്കുന്നു; ലക്ഷ്യം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കല്‍

സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, സേവനം യു കെ വനിതാ വിഭാഗം കണ്‍വീനര്‍ കല ജയന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിപുലമാക്കും. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരെയും ഈ ചടങ്ങില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈ പുതിയ സംരംഭം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ നന്മയും ആത്മീയതയും

 
  19-11-2024
മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു

യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും. നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ

 
[11][12][13][14][15]
 
-->




 
Close Window