മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ വാര്‍ഷിക ഫണ്ട്‌റൈസിംഗ് പരിപാടിയായ ഫെസ്റ്റീവ് സംഗമം ഈമാസം 20ന് ശനിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് നടക്കും. ഇല്‍ഫോര്‍ഡിലെ പ്രഭ ബാങ്ക്വറ്റിംഗില്‍ നടക്കുന്ന പരിപാടിയില്‍ ത്രീ കോഴ്സ് ഭക്ഷണവും ലൈവ് മ്യൂസികും നൃത്ത വിരുന്നുകളും ഡിജെയും എല്ലാം ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് 30 പൗണ്ടും കുട്ടിക്ക് 20 പൗണ്ടും ആണ് ടിക്കറ്റ് നിരക്ക്. മലയാളി അസോസിയേഷന്‍ ഓഫ് യുകെ കമ്മ്യൂണിറ്റി വീല്‍സ് പ്രോജക്ടിനായി ഫണ്ട് സ്വരൂപിക്കുക എന്നതാണ് എംഎയുകെ ഫെസ്റ്റീവ് സംഗമം 2025 (FS25) ലക്ഷ്യമിടുന്നത്. ഇത് എല്‍ഡര്‍ സര്‍വീസസ്, മലയാളി അസോസിയേഷന്‍ ഓഫ് യുകെ ക്ലാസുകള്‍, കള്‍ച്ചറല്‍ വിഭാഗം എന്നിവയ്ക്കായി 17 സീറ്റര്‍ മിനിബസ് വാങ്ങാനും ഉദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പരിപാടിയില്‍ പങ്കെടുക്കാനും ആസ്വദിക്കാനും എല്ലാവരെയും ക്ഷണിക്കുന്നു.