Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡര്‍ഹാം മലയാളി അസോസിയേഷന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിന് അതിഥിയായി ഡര്‍ഹാം മേയര്‍
Text By: Cinto Anto

യുകെയിലെ ഡര്‍ഹാം മലയാളി അസോസിയേഷന്‍ പത്താം വാര്‍ഷികവും ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷവും നടത്തി. ബ്രാന്‍ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ശനിയാഴ്ചയാണ് അതിവിപുലമായ പരിപാടി സംഘടിപ്പിച്ചത്. ഡര്‍ഹാം മേയര്‍ ലെസ്ലി മാവിന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹോപഹാരമായി മേയര്‍ക്ക് സ്വര്‍ണ പീലി വിരിച്ച മയിലിനെ സമ്മാനിച്ചു. നിറസന്തോഷത്തോടെ മേയര്‍ ഈ സമ്മാനം സ്വീകരിച്ചു. ഡിഎംഎയുടെ സേവനങ്ങളെ മേയര്‍ ലെസ്ലി മാവിന്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ഡര്‍ഹാം മലയാളികളോട് സംസാരിക്കുകയും സ്റ്റേജ് പരിപാടികള്‍ കാണുകയും സ്വാദിഷ്ടമായ കേരള വിഭവങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നേറ്റിവിറ്റി, ഡാന്‍സ്, പാട്ടുകള്‍, റാഫിള്‍ സമ്മാനങ്ങള്‍, ഡിജെ തുടങ്ങി വിവിധ പരിപാടികളും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ഇരുന്നൂറോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window