Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (LIMA) പുതിയ ഭാരവാഹികള്‍
Text By: Team ukmalayalampathram

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമക്ക് ശക്തമായ നവ നേതൃതം. ലിവര്‍പൂളില്‍ വച്ചു നടത്തപെട്ട ലിമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ലിവര്‍പൂളിലെ സെബാസ്റ്റ്യന്‍ ജോസഫിനെ പ്രസിഡന്റ് ആയും ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയിമോന്‍ തോമസും പിആര്‍ഒ ആയി എല്‍ദോസ് സണ്ണിയും തുടരും. പുതിയ തലമുറക്കാര്‍ക്കും, പഴയ തലമുറക്കാര്‍ക്കും, വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയാണ് ഇരുപത്തി നാലാമത്തെ വര്‍ഷത്തിലെ ലിമയുടെ പുതിയ കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തത്. ലിമയുടെ പുതിയ വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ രാജനും, ജോയിന്റ് സെക്രട്ടറി അനില്‍ ഹരിയും ആണ്. ആര്‍ട്സ് ക്ലബ് കോഓഡിനേറ്റര്‍സ് രജിത് രാജന്‍, ആതിര രാമകൃഷ്ണന്‍, ജിന്‍സി മോള്‍ ചാക്കോ. സ്പോര്‍ട്സ് കോഓഡിനേറ്റര്‍ ജോബി ദേവസ്യ ഓഡിറ്റര്‍ ജോസ് മാത്യു. തിരഞ്ഞെടുക്കപെട്ട മറ്റ് കമ്മിറ്റി അംഗങ്ങള്‍ പൊന്നു രാഹുല്‍, അഖില്‍ റോബര്‍ട്ട്, അഭിലാഷ് നായര്‍, മനോജ് ജോസഫ്, റോണി വര്‍ഗീസ്, ജോയി അഗസ്തി, ജിനോയ് മാടന്‍, മാത്യു അലക്സാണ്ടര്‍, ഹരികുമാര്‍ ഗോപാലന്‍, സോജന്‍ തോമസ്.

 
Other News in this category

 
 




 
Close Window