Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിങ്ക്ന്‍ഷെറിലെ സ്ലീഫോഡില്‍ മലയാളി കൂട്ടായ്മയായ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Text By: Team ukmalayalampathram

ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍ കത്തോലിക്ക പള്ളി പാരിഷ് ഹാളിലാണ് ആഘോഷം സംഘടിപ്പിച്ചത്. പുതിയതായി വന്നവരും വളരെ കുറച്ചു മാത്രം ഉണ്ടായിരുന്ന പഴയ മലയാളികളും കൂടി. ജനുവരി 13ന് വൈകിട്ട് ആറു മണിമുതല്‍ 11 മണിവരെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ആദ്യ ഭരണസമിതി തിരങ്ങെടുപ്പില്‍ സ്ലീഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ആയി നിതിന്‍ കുമാര്‍ നോബിളിനെയും ജനറല്‍ സെക്രട്ടറിയായി സോണിസ് ഫിലിപ്പിനെയും ട്രഷററായി ഷൈനി മോന്‍സിയെയും മറ്റ് അഞ്ച് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. നാട്ടില്‍ നിന്നും വിസിറ്റിംഗ് എത്തിയ ഒരംഗത്തിന്റെ മാതാവ് ജയമ്മ എബ്രഹാം കേക്ക് മുറിച്ചു പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ഗെയിംസ്, റാഫിള്‍ ഡ്രോ തുടങ്ങിയവ പരിപാടിക്ക് മാറ്റ് കൂട്ടി. എല്ലാ അംഗങ്ങളെയും ചടങ്ങില്‍ പരിചയപ്പെടുത്തുകയും ചെയ്തു. പിനീട് ചടങ്ങില്‍ ഇവന്റ് ജനറല്‍ കണ്‍വീനര്‍ സോണിസ് ഫിലിപ്പ് സ്വാഗതവും, ഇവന്റ് കോര്‍ഡിനേറ്റര്‍ മോന്‍സി എബ്രഹാം നന്ദിയും പറഞ്ഞു.

 
Other News in this category

 
 




 
Close Window